CrimeNEWS

കുട്ടികള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ഇടപെട്ട് രക്ഷിതാക്കള്‍; സ്‌കൂളില്‍ കയറി വിദ്യാര്‍ഥികളെ തല്ലി

കോഴിക്കോട്: ബാലുശ്ശേരി കിനാലൂര്‍ പൂവമ്പായി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പത്താംക്ലാസ് വിദ്യാര്‍ഥികളെ ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിയുടെ രക്ഷിതാക്കള്‍ കാംപസില്‍ കയറി മര്‍ദിച്ചതായി പരാതി.വെള്ളിയാഴ്ച ഉച്ചയ്ക്കാണ് പത്താംക്ലാസ് വിദ്യാര്‍ഥികളുമായി രക്ഷിതാക്കള്‍ വാക് തര്‍ക്കവും സംഘര്‍ഷവുമുണ്ടായത്. വിദ്യാര്‍ഥികളെ അധ്യാപകര്‍ കാംപസിലേക്ക് മാറ്റിയെങ്കിലും രക്ഷിതാക്കള്‍ പിന്നാലെയെത്തി മര്‍ദിച്ചതായാണ് പരാതി.

പരിക്കേറ്റ പത്താംക്ലാസ് വിദ്യാര്‍ഥികളായ മുഹമ്മദ് മിഷാല്‍, ഫദല്‍, അംജത് രോഷന്‍ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂളില്‍ പ്ലസ്വണ്‍, പ്ലസ്ടു വിദ്യാര്‍ഥികള്‍ തമ്മിലും ഒന്‍പതാംക്ലാസ്, പത്താംക്ലാസ് വിദ്യാര്‍ഥികള്‍ തമ്മിലും അടി നേരത്തേയുമുണ്ടായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ട ഫോട്ടോയിലെ കൊടി കീറിയെന്നാരോപിച്ചാണ് ഒന്‍പതാംക്ലാസ് വിദ്യാര്‍ഥികളെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ മര്‍ദിച്ചത്.

Signature-ad

ഇതറിഞ്ഞ് ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിയുടെ രക്ഷിതാവും ഇളയച്ഛനും നാട്ടുകാരോടൊപ്പം സ്‌കൂളിലെത്തി പത്താംക്ലാസ് വിദ്യാര്‍ഥികളെ മര്‍ദിച്ചെന്നാണ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.വിദ്യാര്‍ഥികള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ രക്ഷിതാക്കള്‍ ഇടപെട്ട് സംഘര്‍ഷമാക്കിത്തീര്‍ക്കരുതെന്നും സ്‌കൂളില്‍ സമാധാനാന്തരീക്ഷം സൃഷ്ടിക്കാനുള്ള സാഹചര്യമാണ് രക്ഷിതാക്കളില്‍നിന്നുണ്ടാകേണ്ടതെന്നും സ്‌കൂള്‍ പ്രധാനാധ്യാപകന്‍ മുരളീധരനും പി.ടി.എ. പ്രസിഡന്റ് കൃഷ്ണകുമാറും പറഞ്ഞു.

Back to top button
error: