KeralaNEWS

തൃശൂരിൽ ആന ഇടഞ്ഞു: കുത്തേറ്റ ഒരാൾ മരിച്ചു, ചികിത്സയിലുള്ള പാപ്പാൻ  ഗുരുതരാവസ്ഥയിൽ

   തൃശൂർ: ഉത്സവത്തിനെത്തിച്ച ആനയുടെ കുത്തേറ്റ് ഒരാൾ മരിച്ചു. തൃശൂർ എളവള്ളി ബ്രഹ്മകുളം ശ്രീ പൈങ്കണിക്കൽ ക്ഷേത്രത്തിലെ ഉത്സവത്തിന് കച്ചവടത്തിനെത്തിയ ആലപ്പുഴ സ്വദേശി ആനന്ദാണ് മരിച്ചത്.

ചിറയ്‌ക്കൽ ഗണേശൻ എന്ന ആനയാണ് ഇയാളെ ആക്രമിച്ചത്. ആനയുടെ ആക്രമണത്തിൽ പരുക്കേറ്റ പാപ്പാൻ്റെ നില അതീവ ഗുരുതരമാണ്. കുളിപ്പിക്കുന്ന സ്ഥലത്ത് നിന്ന് പാപ്പാനെ കുത്തിയ ശേഷം ഓടിയ ആന വഴിമധ്യേ ആനന്ദിനെയും ആക്രമിക്കുകയായിരുന്നു.

Signature-ad

ഇവിടെ നിന്ന് പിന്നെയും നാലു കിലോമീറ്റർ ഓടി കണ്ടാണശ്ശേരി ഭാഗത്തെത്തിയപ്പോഴാണ് ആനയെ തളക്കാനായത്. മരിച്ച ആനന്ദിന്റെ മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Back to top button
error: