KeralaNEWS

സ്ത്രീ-പുരുഷ തുല്യതയെ മുസ്ലീം ലീഗ് അംഗീകരിക്കുന്നില്ല; വീണ്ടും വെടിയുതിര്‍ത്ത് സലാം

മലപ്പുറം: മുസ്ലീംലീഗ് സ്ത്രീ-പുരുഷ തുല്യതയെ അംഗീകരിക്കുന്നില്ലെന്നും സാമൂഹ്യ നീതിയാണ് വേണ്ടതെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം. ‘ജന്‍ഡര്‍ ഈക്വാളിറ്റിയല്ല. ജന്‍ഡര്‍ ജസ്റ്റിസാണ് ലീഗ് നയം. സ്ത്രീയും പുരുഷനും എല്ലാ നിലയ്ക്കും തുല്യമാണെന്ന് പറയാന്‍ കഴിയുമോ?’ – എടക്കരയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പി എം എ സലാം പറഞ്ഞു.

മുസ്ലീംലീഗ് മതപരമായ അഭിപ്രായം പറയാറില്ല, രാഷ്ട്രീയ അഭിപ്രായമാണ് പറയുന്നത്. സ്ത്രീയും പുരുഷനും തുല്യരല്ല, പ്രായോഗികമല്ലാത്ത, മനുഷ്യന്റെ യുക്തിക്ക് എതിരായ വാദങ്ങള്‍ എന്തിനാണ് കൊണ്ടുവരുന്നതെന്നും സ്ത്രീയും പുരുഷനും എല്ലാ നിലയ്ക്കും തുല്യമാണെന്ന് പറയാന്‍ കഴിയുമോ, ലോകം അംഗീകരിച്ചിട്ടുണ്ടോ, ഒളിംപിക്‌സില്‍ പോലും സ്ത്രീകള്‍ക്ക് വേറെ മത്സരമാണ്. ബസില്‍ പ്രത്യേക സീറ്റല്ലേ, സ്‌കൂളില്‍ പോലും ഇരിക്കുന്നത് ഒരേ ബെഞ്ചിലാണോ, വേറേയല്ലേ, ഇതെല്ലാം രണ്ടും വിത്യസ്തമായത് കൊണ്ടല്ലേയെന്നും പിഎംഎ സലാം ചോദിച്ചു.

Back to top button
error: