Lead NewsNEWS

പൊലീസിൽ അഴിച്ചുപണി, ജയനാഥിന് സ്ഥലംമാറ്റം

സംസ്ഥാന പോലീസിൽ അഴിച്ചുപണി. അടൂർ സബ്സിഡിയറി കാന്റീനിലെ അഴിമതി ചൂണ്ടിക്കാട്ടി സർക്കാറിന് റിപ്പോർട്ട് നൽകിയ ജെ ജയനാഥ് ഐപിഎസ് അടക്കമുള്ളവർക്കാണ് സ്ഥലംമാറ്റം. കെ എ പി 3 ബറ്റാലിയൻ കമാണ്ടന്റ് ആയ ജയനാഥിനെ കോസ്റ്റൽ പോലീസ് എ ഐ ജി ആയാണ് സ്ഥലം മാറ്റിയിരിക്കുന്നത്.

റെയിൽവേ എസ് പി നിശാന്തിനി ഐപിഎസിനെ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആക്കി. പത്തനംതിട്ട എസ് പി പി ബി രാജീവ് ഐപിഎസ് ആണ് കാസർകോട് പോലീസ് മേധാവി. ക്രൈംബ്രാഞ്ച് ഐജി സ്പർജൻകുമാർ ഐപിഎസിന് ഐജി സെക്യൂരിറ്റിയുടെ അധിക ചുമതല നൽകി.

Signature-ad

ടെലികമ്മ്യൂണിക്കേഷൻ എസ് പി ദിവ്യ വി ഗോപിനാഥന് വനിതാ ബറ്റാലിയൻ കമാണ്ടന്റിന്റെ അധിക ചുമതല നൽകി.

Back to top button
error: