CrimeNEWS

പാകംചെയ്യുന്നതിനിടെ ചപ്പാത്തിയില്‍ തുപ്പുന്ന വീഡിയോ പ്രചരിച്ചു; പാചകക്കാരന്‍ അറസ്റ്റില്‍

ലഖ്നൗ: ഭക്ഷണശാലയില്‍ പാകംചെയ്യുന്നതിനിടെ ചപ്പാത്തിയില്‍ തുപ്പിയ പാചകക്കാരന്‍ പിടിയില്‍. ബിജ്നോര്‍ ജില്ലയിലെ ധാംപുര്‍ നയ്ബസ്തി സ്വദേശിയായ ഇര്‍ഫാന്‍(20) ആണ് അറസ്റ്റിലായത്. ലോധി ചൗക്കിലെ ഭക്ഷണശാലയിലാണ് സംഭവം നടന്നത്.

യുവാവ് ഭക്ഷണം പാകംചെയ്യുന്നതിനിടെ അതിലേക്ക് തുപ്പുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. വീഡിയോ ശ്രദ്ധയില്‍പെട്ട പോലീസ് വെള്ളിയാഴ്ചയാണ് യുവാവിനെ പിടികൂടിയത്.

Signature-ad

സംഭവം നടന്ന ഭക്ഷണശാലയില്‍നിന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് സാമ്പിള്‍ പരിശോധന നടത്തിയതായി എസിപി സ്വതന്ത്ര കുമാര്‍ സിങ് പറഞ്ഞു. പൊതുസുരക്ഷ ഉറപ്പാക്കുന്നതിനും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിനും വിശദമായ അന്വേഷണം നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Back to top button
error: