ന്യൂഡല്‍ഹി: ലോക്സഭാ മുന്‍ എംപിയും മുതിര്‍ന്ന നേതാവുമായ രമേഷ് ബിധുരിയായിരിക്കും ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയെന്ന അരവിന്ദ് കെജ്രിവാളിന്റെ പ്രസ്താവനയെ വിമര്‍ശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
ബിജെപിയുടെ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ കെജ്രിവാളിന് എങ്ങനെ കഴിയുമെന്ന് അദ്ദേഹം ചോദിച്ചു. ശനിയാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു ബിജെപിയുടെ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയെ കുറിച്ച് കെജ്രിവാള്‍ പരാമര്‍ശം നടത്തിയത്. കോണ്‍ഗ്രസിനും എഎപിക്കും ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് ഉപകാരപ്രദമായി ഒന്നും ചെയ്യാന്‍ കഴിയില്ല. വോട്ട് ബാങ്കിനു വേണ്ടിയാണ് അവര്‍ ഒരോദിവസവും വാഗ്ദാനങ്ങള്‍ പ്രഖ്യാപിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.
വരുന്ന ഒന്നോ രണ്ടോ ദിവസത്തില്‍ ബിജെപിയുടെ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയായി രമേഷ് ബിധുരിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് വിവരം ലഭിച്ചിട്ടുണ്ടെന്നായിരുന്നു കെജ്രിവാളിന്റെ പ്രസ്താവന. ബിജെപിയുടെ മുഖ്യമന്ത്രിമുഖമായതില്‍ അദ്ദേഹത്തെ അഭിനന്ദിക്കുന്നതായും എംപിയായിരിക്കെ ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ എന്തൊക്കെ കാര്യങ്ങള്‍ ചെയ്തുവെന്ന് രമേഷ് പറയണമെന്നും കെജ്രിവാള്‍ വ്യക്തകമാക്കിയിരുന്നു.
കല്‍ക്കാജി മണ്ഡലത്തില്‍ നിന്നാണ് രമേഷ് ബിധുരി ജനവിധി തേടുന്നത്. മുഖ്യമന്ത്രി അതിഷിയാണ് ഇവിടെ എഎപി സ്ഥാനാര്‍ഥി. കോണ്‍ഗ്രസ് എംപി പ്രിയങ്ക ഗാന്ധിക്കെതിരെയും അതിഷിക്കെതിരെയും നടത്തിയ ബുധുരിയുടെ അധിക്ഷേപ പരാമര്‍ശങ്ങള്‍ ഏറെ വിവാദമായിരുന്നു. പാര്‍ട്ടിക്കെതിരെ സ്ത്രീ വോട്ടര്‍മാരെ തിരിക്കാന്‍ ബിധുരിയുടെ പ്രസ്താവന വഴിവെക്കുമെന്ന് ബിജെപി പേടിക്കുന്നതിനിടെയാണ് അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കാന്‍ ആലോചിക്കുന്നുവെന്ന് കെജരിവാള്‍ പറയുന്നത്.