CrimeNEWS

ക്ലബ്ബിലെ പാട്ടിന്റെ പേരില്‍ നടുറോഡില്‍ കൂട്ടയടി; അടിക്ക് കുടപിച്ചവരില്‍ പോലീസുകാരനും

ന്യൂഡല്‍ഹി: ക്ലബ്ബിലെ പാട്ട് മാറ്റുന്നതിനെ തുടര്‍ന്ന് രണ്ട് സംഘങ്ങള്‍ തമ്മില്‍ കൂട്ടയടി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഏറ്റമുട്ടിയ സംഘങ്ങളിലൊന്നില്‍ ഡല്‍ഹി പോലീസിലെ ഹെഡ് കോണ്‍സ്റ്റബിളും ഉണ്ടായിരുന്നുവെന്ന് ഗാസിയാബാദ് പോലീസ് പറഞ്ഞു. ഇയാള്‍ ഉള്‍പ്പെട്ട സംഘം കൂട്ടത്തിലെ ജിം പരിശീലകന്റെ പിറന്നാള്‍ ആഘോഷിക്കുകയായിരുന്നു.

ഗാസിയാബാദിലെ ഷാലിമാര്‍ ഗാര്‍ഡനിലുള്ള ക്രിസ്റ്റല്‍ ക്ലബ്ബിലാണ് സംഘര്‍ഷം ഉടലെടുത്തത്. ക്ലബ്ബില്‍ വെച്ച പാട്ട് ഒരു സംഘത്തിന് ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്ന് അത് മാറ്റാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിനെ മറുവിഭാഗം എതിര്‍ത്തു. ഇതോടെ വാക്കുതര്‍ക്കമുണ്ടാകുകയും അത് സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു.

Signature-ad

ക്ലബ്ബിനുള്ളില്‍ തുടങ്ങിയ സംഘര്‍ഷം പിന്നീട് നടുറോഡിലേക്കും വ്യാപിച്ചു. ഇരുസംഘങ്ങളും വടി കൊണ്ട് പരസ്പരം അടിക്കുന്നത് വീഡിയോയില്‍ കാണാം. ബൈക്കില്‍ വരുന്ന ഒരാളെ മറ്റൊരാള്‍ വടികൊണ്ട് അടിക്കാനാഞ്ഞ ശേഷം അടിക്കാതെ വിടുന്നതും ദൃശ്യങ്ങളിലുണ്ട്.

സ്ഥലത്തെത്തിയ പോലീസുകാര്‍ ചിലരെ ഓടിച്ചിട്ട് പിടിച്ച് പോലീസ് വാഹനത്തില്‍ കയറ്റുകയായിരുന്നു. സംഘര്‍ഷമുണ്ടായ ഉടന്‍ പോലീസ് സംഘം സ്ഥലത്തെത്തിയെന്ന് ഗാസിയാബാദ് എ.സി.പി. സലോനി അഗര്‍വാള്‍ പറഞ്ഞു. സംഘര്‍ഷത്തില്‍ ഡല്‍ഹി പോലീസിലെ കോണ്‍സ്റ്റബിളും ഉള്‍പ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ഇരുസംഘങ്ങളില്‍ നിന്നുമായി ആറുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും എ.സി.പി. കൂട്ടിച്ചേര്‍ത്തു.

Back to top button
error: