KeralaNEWS

ശാന്തൻ്റെ ‘നീലധാര’ പ്രകാശനം, നാളെ 4.30 ന് തിരുവനന്തപുരം കെസ്റ്റൻ ബംഗ്ലാവിൽ

     അയ്യപ്പപ്പണിക്കർ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ ഡിസി ബുക്സ് പ്രസിദ്ധീകരിച്ച കവി ശാന്തൻ്റെ പുതിയ കവിതാ സമാഹാരം
‘നീലധാര ‘ പ്രഭാവർമ്മ റോസ്മേരിക്ക് നൽകി പ്രകാശനം നൽകുന്നു. നാളെ (നവംബർ 23 ശനി) 4.30 ന് കവടിയാർ രാജ്ഭവന് എതിർവശമുള്ള വിസ്മയാസ്മാക്സ് അനക്സ് സ്ഥിതി ചെയ്യുന്ന കെസ്റ്റൻ ബംഗ്ലാവിലാണ് പരിപാടി.

കവിയും മാധ്യമ പ്രവർത്തകനുമായ മഞ്ചു വെള്ളായണി അദ്ധ്യക്ഷനായിരിക്കും. പ്രശസ്ത നിരൂപകനായ ഡൊമിനിക് ജെ കാട്ടൂർ സ്വാഗതം ആശംസിക്കും. കെ. സജീവ്കുമാർ പുസ്തകം പരിചയപ്പെടുത്തും. വിനോദ് വൈശാഖി , സുനിൽ സി.ഇ ,ഡോ. സി ഉദയകല, ഡോ. അനിൽകുമാർ ഡി എന്നിവർ ആശംസകൾ അറിയിച്ചു സംസാരിക്കും.

Signature-ad

കവി ശാന്തൻ മറുമൊഴിയും അയ്യപ്പപ്പണിക്കർ ഫൗണ്ടേഷൻ സെക്രട്ടറി പ്രിയദാസ് ജി മംഗലത്ത് നന്ദിയും പറയും. വൈകിട്ട് 3.30 മുതൽ  പ്രശസ്തകവികൾ പങ്കെടുക്കുന്ന കവിയരങ്ങ് ഉണ്ടായിരിക്കും

Back to top button
error: