പ്രശസ്ത ലോക സാഹിത്യക്കാരന് ഡസേ്തയെവ്സ്ക്കിയുടെ ഇരുന്നൂറാം ജന്മ വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഡസേ്തയെവ്സ്ക്കിയുടെ പ്രസിദ്ധ നോവല്‍ “ക്രെെം ആന്‍ഡ് പണിഷ്മെന്റ് ” മലയാളത്തില്‍ ചലച്ചിത്രമാകുന്നു.
റഷ്യന്‍ സര്‍ക്കാരും ഡസേ്തയെവ്സ്ക്കി ഫൗണ്ടേഷനും ലോകമെങ്ങുളുള്ള ഡസേ്തെവ്സ്ക്കി ആരാധകരും ഈ ജന്മവാര്‍ഷികം കൊണ്ടാടുന്ന വേളയിലാണ് ബല്‍റാം മട്ടന്നൂര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മലയാള ചലച്ചിത്രത്തിന്ന് തുടക്കം കുറിക്കുന്നത്. ഒരു ഷെക്സ്പിയര്‍ കൃതി ഇന്ത്യയില്‍ ആദ്യമായി ചലച്ചിതമാക്കിയത് ബല്‍റാം മട്ടനൂരിന്റെ രചനയിലുടെയായിരുന്നു. “ഒഥല്ലോ”യുടെ ചലച്ചിത്രാവിഷ്ക്കാരമായിരുന്നു ” കളിയാട്ടം “.
പ്രമുഖ താരങ്ങള്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്ന ഈചിത്രം അഷ്ക്കര്‍ ബാബു നിര്‍മ്മിക്കുന്നു.എക്സിക്യൂട്ടീവ് പ്രാെഡ്യുസര്‍- രഞ്ജിത് ശ്രീധരന്,ലെെന്‍ പ്രൊഡ്യൂസര്‍- പ്രശോഭ് പ്രകാശ്. കണ്ണൂര്‍ ബിഷപ്പ് ഡോക്ടര്‍ അലക്സ് വടക്കും തല ഗാനരചന നിര്‍വ്വഹിക്കുന്നു. ജൂണില്‍ ഫോര്‍ട്ടുകൊച്ചിയില്‍ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തില്‍ ഫോര്‍ട്ടുകൊച്ചിയിലെ ജീവിതം,ഭാഷ,സംസ്ക്കാരം ഒക്കെ പ്രതിപാദിക്കപ്പെടുന്നതാണ്.
മോസ്ക്കോയിലെയും സെന്റ് പീറ്റേര്‍സ് ബര്‍ഗിലെയും മലയാളികളായ സുഹൃത്തുക്കളും സഹകരിക്കുന്ന ഈ ചിത്രം ഇന്ത്യയില്‍ നിന്ന് ഡസേ്തെവ്സ്ക്കിക്കുള്ള ആദരവായിരിക്കുമെന്ന് ബല്‍റാം മട്ടന്നൂര്‍ പറഞ്ഞു. താരനിര്‍ണ്ണയം പുരോഗമിക്കുന്ന ഈ ചിത്രത്തില്‍ പുതുമുഖങ്ങള്‍ക്ക് അവസരമുണ്ട്.താല്പര്യമുള്ളവര് 94001 86188 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.