KeralaNEWS

ചികിത്സയ്ക്കു വന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ചു, കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഫിസിയോ തെറാപ്പിസ്റ്റ് അറസ്റ്റില്‍

   ചികിത്സയ്‌ക്കെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഫിസിയോ തെറാപ്പിസ്റ്റ് അറസ്റ്റില്‍. കോഴിക്കോട് ബീച്ച് ആശുപത്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഫിസിയോ തെറാപ്പിസ്റ്റ് ബി മഹേന്ദ്രന്‍ നായരെ ആണ് കോഴിക്കോട് വെള്ളയില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

ആശുപത്രിയില്‍ ഫിസിയോ തെറാപ്പി നടത്താനെത്തിയ പെണ്‍കുട്ടിയാണ് പരാതിക്കാരി. കഴിഞ്ഞ ജൂലൈയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയെ സ്ഥിരമായി ഒരു ആരോഗ്യ പ്രവര്‍ത്തകയാണ് ചികിത്സിച്ചിരുന്നത്. ഇവര്‍ തിരക്കിലായതിനാല്‍ ഫിസിയോ തെറാപ്പിസ്റ്റായ മഹേന്ദ്രന്‍ ചികിത്സ നല്‍കാനെത്തുകയായിരുന്നു. തെറാപ്പിക്കിടെ ഇയാള്‍ പീഡിപ്പിച്ചു എന്നാണ് പെണ്‍കുട്ടിയുടെ പരാതി.

Signature-ad

പീഡനവിവരം പെണ്‍കുട്ടി, തന്നെ സ്ഥിരമായി ചികിത്സിച്ചിരുന്ന ആരോഗ്യ പ്രവര്‍ത്തകയോട് തുറന്നു പറഞ്ഞിരുന്നു. പിന്നാലെ പൊലീസില്‍ പരാതി നല്‍കുകയും ആരോപണവിധേയനെതിരെ കേസെടുക്കുകയുമായിരുന്നു.

സംഭവം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മഹേന്ദ്രന്‍ നായരെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: