CrimeNEWS

നൃത്തസംവിധായകന്‍ റെമോ ഡിസൂസയും ഭാര്യയും ചേര്‍ന്ന് 12 കോടി തട്ടിയതായി കേസ്

മുംബൈ: നൃത്തസംവിധായകന്‍ റെമോ ഡിസൂസയും ഭാര്യ ലിസെല്ലെ ഡിസൂസയും മറ്റ് അഞ്ചുപേരും ചേര്‍ന്ന് 11.96 കോടി രൂപയുടെ വഞ്ചന നടത്തിയതായി നൃത്ത സംഘത്തിന്റെ പരാതി. വ്യാജരേഖയുണ്ടാക്കല്‍, വഞ്ചന തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് ഇവര്‍ക്കെതിരെ താനെ പോലീസ് കേസെടുത്തു.

26-കാരനായ ഡാന്‍സറുടെ പരാതിയിലാണ് കേസ്. പരാതിക്കാരനും സംഘവും 2018 മുതല്‍ 2024 ജൂലൈ വരെ വഞ്ചിക്കപ്പെട്ടുവെന്നാണ് എഫ്‌ഐആറിലുള്ളത്. പരാതിക്കാരായ സംഘം ഒരു ടെലിവിഷന്‍ ഷോയില്‍ പരിപാടി അവതരിപ്പിക്കുകയും അതില്‍ വിജയികളാകുകയും ചെയ്തിരുന്നു.

Signature-ad

റെമോ ഡിസൂസയും ഭാര്യ ലിസെല്ലെയുമടങ്ങുന്ന സംഘം പരിപാടി അവതരിപ്പിച്ച സംഘം തങ്ങളുടേതാണെന്ന് കാണിച്ച് 11.96 കോടി രൂപ സമ്മാനത്തുക തട്ടിയെടുത്തുവെന്നാണ് പറയുന്നത്. ഓം പ്രകാശ് ശങ്കര്‍ ചൗഹാന്‍, രോഹിത് ജാദവ്, ഫ്രെയിം പ്രൊഡക്ഷന്‍ കമ്പനി, വിനോദ് റാവത്ത്, രമേശ് ഗുപത് തുടങ്ങിയവരാണ് കേസിലെ മറ്റ് പ്രതികള്‍.

Back to top button
error: