NEWS

ശബരിമല വിഷയത്തിൽ നയം വ്യക്തമാക്കി എം എ ബേബി, പാർട്ടി തുല്യതക്കൊപ്പം സർക്കാർ പൊതു വികാരത്തിനൊപ്പം

ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയിൽ പുതിയ സത്യവാങ്മൂലം ആവശ്യമെങ്കിൽ നൽകാൻ സർക്കാർ തയ്യാറാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. സുപ്രീംകോടതി ആവശ്യപ്പെട്ടാൽ പുതിയ സത്യവാങ്മൂലം നൽകും. എല്ലാവരുമായും ചർച്ച ചെയ്ത ശേഷമാകും സത്യവാങ്മൂലം നൽകുകയയെന്നും എം എ ബേബി വ്യക്തമാക്കി.

രണ്ടു വാർത്താചാനലുകളോട് ആണ് എം എ ബേബി ഇക്കാര്യം പറഞ്ഞത്.” ഏതെങ്കിലും വിശ്വാസികളുടെ സമ്മർദ്ദമോ സമ്മർദം ഇല്ലായ്മയോ അല്ല ആവശ്യം. സമൂഹത്തിലെ വലിയ വിഭാഗം ജനങ്ങളെ ബാധിക്കുന്ന കാര്യങ്ങൾ ജനങ്ങളുടെ വ്യത്യസ്ത വീക്ഷണങ്ങൾ എല്ലാം കണക്കിലെടുത്തുകൊണ്ട് മാത്രമേ സംസ്ഥാനത്തെ മുഴുവൻ ഭരിക്കുന്ന ഒരു പാർട്ടിക്ക് കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ കഴിയുകയുള്ളൂ. എല്ലായിടത്തും സമത്വം,തുല്യത എന്നതാണ് പാർട്ടിയുടെ നിലപാട്. ആ നിലപാട് ഘട്ടംഘട്ടമായി ആകും നടപ്പിലാക്കുക. “എം എ ബേബി പറഞ്ഞു.

Signature-ad

ഒരു തീരുമാനവും ബലാൽക്കാരമായി നടപ്പിലാക്കുന്ന സമീപനം കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഇല്ല. സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന നിലപാടായിരുന്നു കോൺഗ്രസിനും ബിജെപിക്കും. വിധി എന്താണെന്ന് നോക്കിയിട്ട് വേണമല്ലോ എങ്ങനെയാണ് അത് നടപ്പിലാക്കേണ്ടതുണ്ടോ ബാക്കിയുള്ളവരുമായി കൂടിയാലോചിച്ച ശേഷം സുപ്രീംകോടതിക്ക്‌ മുമ്പിൽ മറ്റൊരു അഭിപ്രായം പറയേണ്ടതുണ്ടോ എന്നൊക്കെ തീരുമാനിക്കാൻ.”എം എ ബേബി വ്യക്തമാക്കി.

Back to top button
error: