CrimeNEWS

ഛത്തീസ്ഗഢ് സ്വദേശിനിയെ വിവാഹവാഗ്ദാനം നല്‍കി മൂന്നുതവണ ഗര്‍ഭിണിയാക്കി; കോഴിക്കോട് സ്വദേശി അറസ്റ്റില്‍

ബംഗളൂരു: ഛത്തീസ്ഗഢ് സ്വദേശിനിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ ബെംഗളൂരുവില്‍ മലയാളി യുവാവ് അറസ്റ്റില്‍. കോഴിക്കോട് ബേപ്പൂര്‍ സ്വദേശി ബിലാല്‍ റഫീഖിനെയാണ് (50) ഗോവിന്ദപുര പോലീസ് അറസ്റ്റുചെയ്തത്. ഇയാള്‍ മര്‍ച്ചന്റ് നേവിയില്‍ മെക്കാനിക്കായിരുന്നെന്ന് പോലീസ് പറഞ്ഞു.

2021-ല്‍ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ഇയാള്‍ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും രണ്ടുതവണ ഗര്‍ഭിണിയാക്കുകയും ചെയ്‌തെന്ന് നഗരത്തിലെ ആശുപത്രിയില്‍ നഴ്സായ യുവതി പരാതിയില്‍ പറഞ്ഞു. 2022-ലും 2023-ലുമാണിത്. രണ്ടുതവണയും ഇയാള്‍ നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തിച്ചു.

Signature-ad

പീഡനത്തില്‍ മൂന്നാംതവണയും യുവതി ഗര്‍ഭിണിയാണെന്ന് പോലീസ് പറഞ്ഞു. ബിലാല്‍ റഫീഖിന്റെ മാതാപിതാക്കള്‍ വിവാഹത്തെ എതിര്‍ക്കുകയും ജാതിപ്പേരുപറഞ്ഞ് അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയിലുണ്ട്. അവരെയും കേസില്‍ പ്രതികളാക്കിയിട്ടുണ്ട്.

Back to top button
error: