പ്രധാനമന്ത്രി നരേന്ദ്രമോഡിയും അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡനും തമ്മിൽ ഫോണിൽ സംഭാഷണം നടത്തി. നയതന്ത്ര സഹകരണങ്ങൾ, കാലാവസ്ഥാവ്യതിയാനം, പ്രാദേശിക വിഷയങ്ങൾ തുടങ്ങിയവയെ കുറിച്ച് ചർച്ച നടന്നതായി മോഡി ട്വിറ്ററിലൂടെ അറിയിച്ചു.
രാജ്യാന്തര നിയമങ്ങൾക്ക് തങ്ങൾ പ്രതിജഞാബദ്ധരാണ്.കൂടുതൽ സമാധാനത്തിനും സുരക്ഷക്കും പങ്കാളിത്തം ഏകീകരിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നു -മോഡി വ്യക്തമാക്കി.
ബൈഡൻ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട നവംബർ മാസത്തിൽ മോഡിയും ബൈഡനും ഫോണിൽ സംസാരിച്ചിരുന്നു. കർഷക സമരം രാജ്യാന്തരതലത്തിൽ വലിയ ചർച്ചയായിരിക്കെയാണ് ഇരു രാഷ്ട്ര നേതാക്കളും തമ്മിൽ ഫോണിൽ സംസാരിക്കുന്നത്. കർഷക സമരത്തിൽ ബൈഡൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.