KeralaNEWS

ബ്രൗൺ ഷുഗറുമായി  2 യുവതികൾ ഉൾപ്പെടെ 3 പേർ  അറസ്റ്റിൽ, കണ്ണൂരിലാണ് സംഭവം

    അപകടകാരികളായ ലഹരി വസ്തുക്കളുടെ ഹബ്ബായി കേരളം മാറുന്നു. ഓരോ ദിവസവും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. എം.ഡി.എം.എ, ബ്രൗൺ ഷുഗർ എന്നിവയയുടെ വില്പനയിലും കടത്തലിലും യുവാക്കളക്കാൾ ഒരു പടി മുന്നിലാണ് യുവതികൾ. ഇന്നലെ കണ്ണൂരിൽ ബ്രൗൺ ഷുഗർ കടത്തുന്നതിനിടെ 2 സ്ത്രീകൾ ഉൾപ്പെടെ 3 പേർപൊലീസിന്റെ പിടിയിലായി. കോഴിക്കോട് സ്വദേശി എൻ ദിവ്യ (36)കണ്ണൂരിലെ മഹേന്ദ്ര റെഡ്ഡി(33), ഫാത്തിമ ഹബീബ (27) എന്നിവരാണ് അറസ്റ്റിലായത്. കണ്ണൂർ തളാപ്പ് പാമ്പൻ മാധവൻ റോഡിലെ സ്വകാര്യ ലാബിനു മുൻവശത്ത് വെച്ചാണ് ഇവരെ പിടികൂടിയത്.

മംഗ്ളുറു ഭാഗത്തു നിന്ന് കണ്ണൂർ ഭാഗത്തേക്ക് മയക്കുമരുന്നുമായി പ്രതികൾ കാറിൽ വരുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ടൗൺ പൊലീസും വനിതാ പൊലീസും നടത്തിയ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്. പരിശോധനയിൽ പ്രതികളിൽ നിന്ന് 24.23 ഗ്രാം ബ്രൗൺ ഷുഗർ പിടികൂടി. വിൽപനക്കായി എത്തിച്ച മയക്കുമരുന്നാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു

Signature-ad

പിടിയിലായ ഫാത്തിമ ഹബീബ എക്സൈസിന്റെ കേസുകളിൽ ഉൾപ്പെടെ പ്രതിയാണ്. മഹേന്ദ്രനും നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഇവരെ കണ്ണൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: