ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞുവീണ് പ്രളയമുണ്ടായ ചമോലിയിൽ 24 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു,202 പേരെ കണ്ടെത്താനായില്ല
ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞുവീണ് പ്രളയമുണ്ടായ ചമോലിയിൽ 24 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. 202 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.
തൂങ്ങിനിൽക്കുന്നതുപോലുള്ള വൻ മഞ്ഞുപാളി അടർന്നുവീണാണ് അപകടം എന്നാണ് പ്രാഥമിക നിഗമനമെന്ന് ഡിആർഡിഒ ഡിഫൻസ് ജിയോ ഇൻഫർമാറ്റിക്‌സ് റിസർച്ച് വിഭാഗം ഡയറക്‌ടർ എൽ കെ സിൻഹ പറഞ്ഞു. അപകടത്തെക്കുറിച്ച് വിശദമായി പഠിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചമോലിയിൽ മഞ്ഞ് മല ഇടിഞ്ഞുണ്ടായ പ്രളയത്തിൽ തപോവൻ വിഷ്‌ണുഘട്ട് ജലവൈദ്യുത നിലയം പൂർണമായും ഒലിച്ചുപോയി. ഇന്ത്യൻ വ്യോമസേനാ വിമാനത്തിൽ നിന്നുള്ള ചിത്രങ്ങളെ ഉദ്ധരിച്ച് വ്യോമസേനാ ഉദ്യോഗസ്ഥരാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദൗലിഗംഗ–- ഋഷിഗംഗ നദികളുടെ സംഗമസ്ഥാനത്തു നിന്നുള്ള അണക്കെട്ടിന്റെ ചിത്രത്തിലാണ് ഇത് വ്യക്തമാകുന്നത്. 52-0 മെഗാവാട്ട് ഉൽപ്പാദന ശേഷിയുള്ള തപോവൻ ജലവൈദ്യുതി നിലയം 3000 കോടി രൂപ ചെലവഴിച്ചാണ് നിർമിച്ചിരുന്നത്.