KeralaNEWS

ഡോ. വന്ദനാദാസിന്റെ ഓര്‍മയ്ക്ക് തൃക്കുന്നപ്പുഴയില്‍ ക്ലിനിക്; ഉദ്ഘാടനം 10 ന്

ആലപ്പുഴ: 2023 മേയ് 10ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ജോലിക്കിടയില്‍ അക്രമിയുടെ കുത്തേറ്റു മരിച്ച ഹൗസ് സര്‍ജന്‍ ഡോ. വന്ദനാ ദാസിന്റെ സ്മരണയ്ക്ക് ക്ലിനിക് തുടങ്ങുന്നു. തൃക്കുന്നപ്പുഴയില്‍ വന്ദനയുടെ അമ്മയുടെ കുടുംബവീട് പൊളിച്ചാണ് ഡോ. വന്ദനാ ദാസ് മെമ്മോറിയല്‍ ക്ലിനിക് സ്ഥാപിച്ചത്. ക്ലിനിക്കിന്റെ ഉദ്ഘാടനം 10ന് വൈകിട്ട് 4 ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍വഹിക്കും. പ്രാര്‍ഥനാ ഹാള്‍ സമര്‍പ്പണവും മെഡിക്കല്‍ ക്യാംപ് ഉദ്ഘാടനവും കേന്ദ്രമന്ത്രി സുരേഷ്‌ഗോപി നിര്‍വഹിക്കും.

മിതമായ നിരക്കില്‍ മികച്ച ചികിത്സ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് വന്ദനയുടെ രക്ഷിതാക്കളായ കെ.ജി. മോഹന്‍ദാസും വസന്തകുമാരിയും ക്ലിനിക് തുടങ്ങുന്നത്. ദിവസവും രാവിലെയും വൈകിട്ടുമായി ഓരോ ഡോക്ടര്‍മാര്‍ ഒപിയില്‍ ഉണ്ടാകും. മാസത്തിലൊരിക്കല്‍ പ്രമുഖ ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാക്കും. വന്ദനയുടെ സുഹൃത്തുക്കളും രോഗികളെ ചികിത്സിക്കാന്‍ എത്തും. ലാബ്, ഫാര്‍മസി സൗകര്യങ്ങളും ഉണ്ടാകും.

Back to top button
error: