IndiaNEWS

പ്രതിദിനം 18 ലക്ഷം രൂപ ശമ്പളം! ഇത്ര ഭീമമായ തുക ശമ്പളം ലഭിക്കുന്ന ഇൻഫോസിസ് മേധാവി സലിൽ പരേഖിനെ കുറിച്ച് അറിയൂ

     പ്രതിദിനം 18 ലക്ഷം രൂപ ശമ്പളം…! അവിശ്വസിനീയം എന്നു തോന്നാം. പക്ഷേ ഇൻഫോസിസിന്റെ മേധാവി  സലിൽ പരേഖിനു ലഭിക്കുന്ന ശമ്പളമാണിത്. ഗൂഗിളിനെ നയിക്കുന്ന സുന്ദർ പിച്ചൈ, മൈക്രോസോഫ്റ്റ് മേധാവി സത്യ നാദെല്ല എന്നിവർക്കൊപ്പം ഇൻഫോസിസിന്റെ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ സലിൽ പരേഖും ഐടി രംഗത്തെ വൻ താരമായി വളർന്നു കഴിഞ്ഞു.

 ഇന്ത്യൻ ഐടി മേഖലയിലെ പ്രമുഖ വ്യക്തിത്വമാണ് ഇന്ന് സലിൽ പരേഖ്. ഐടി മേഖലയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഇന്ത്യയിലെ രണ്ടാമത്തെ സിഇഒയാണ് പരേഖ്.

Signature-ad

അടുത്തിടെ ഇൻഫോസിസിൽ നിന്ന് ലഭിച്ച 66.25 കോടി രൂപയുടെ നഷ്ടപരിഹാരം വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരുന്നു. ഇൻഫോസിസിന്റെ വളർച്ചയിലും വിജയത്തിലും നിർണായക പങ്ക് വഹിച്ചിട്ടുള്ള സലിൽ പരേഖ്, ഇന്ത്യൻ ഐടി മേഖലയിലെ ഒരു പ്രതീകമായി മാറിയിരിക്കുന്നു.

സലിൽ പരേഖ് 2023- ’24 സാമ്പത്തിക വർഷത്തിൽ 66.25 കോടി രൂപ ശമ്പളമായി നേടിയിട്ടുണ്ട്, അതായത് ദിവസം ശരാശരി 18 ലക്ഷം രൂപ.
ഈ വർഷം, മുൻ വിപ്രോ സിഇഒ തിയറി ഡെലാപോർട്ട് ഏകദേശം 166 കോടി രൂപയുടെ വാർഷിക ശമ്പളത്തോടെ ഏറ്റവും ഉയർന്ന സ്ഥാനത്താണെങ്കിലും, പരേഖ് രണ്ടാം സ്ഥാനത്ത് ഉറച്ചുനിൽക്കുന്നു.

പരേഖിന്റെ മൊത്തം വാർഷിക വരുമാനത്തിൽ ഏറ്റവും വലിയ വിഹിതം നിയന്ത്രിത സ്റ്റോക്ക് യൂണിറ്റുകളിൽ നിന്നുള്ളതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2024 സാമ്പത്തിക വർഷത്തിലെ അദ്ദേഹത്തിന്റെ മൊത്തം വരുമാനം 39.03 കോടിയായിരുന്നു, ഇതിൽ ഏകദേശം 39 ശതമാനം നിയന്ത്രിത സ്റ്റോക്ക് യൂണിറ്റുകളിൽ നിന്നാണ് ലഭിച്ചത്. ഇതിനു പുറമേ, അദ്ദേഹത്തിന് 7 കോടി രൂപ വാർഷിക ശമ്പളം, 47 ലക്ഷം രൂപ വിരമിക്കൽ ആനുകൂല്യം, 7.47 കോടി രൂപ അധിക ബോണസ് എന്നിവയും ലഭിച്ചു.

2023 സാമ്പത്തിക വർഷത്തിൽ 56 കോടിയും 2022 സാമ്പത്തിക വർഷത്തിൽ 71 കോടിയും സലിൽ പരേഖിന് വരുമാനം ലഭിച്ചിരുന്നു.

സലിൽ പരേഖ് ബോംബെ ഐഐടിയിൽ നിന്ന് എയറോനോട്ടിക്കൽ എഞ്ചിനീയറിംഗിൽ ബിരുദവും പ്രശസ്തമായ കോർണൽ സർവകലാശാലയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിലും മെക്കാനിക്കൽ എഞ്ചിനീയറിംഗിലും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

ഇൻഫോസിസിൽ ചേരുന്നതിന് മുമ്പ്, പരേഖ് ഏകദേശം 30 വർഷത്തോളം ക്യാപ്‌ജെമിനിയിൽ ജോലി ചെയ്തു, കൂടാതെ കമ്പനിയുടെ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ബോർഡിൽ അംഗമായും പിന്നീട് 2015 മാർച്ചിൽ അതിൻ്റെ ഡെപ്യൂട്ടി സിഇഒയായും ഉയർന്നു.

2018 ജനുവരി രണ്ടിന്, ഇടക്കാല സിഇഒ യു.ബി പ്രവീൺ റാവുവിൽ നിന്നാണ് ഇൻഫോസിസിൻ്റെ സിഇഒയും എം.ഡിയുമായി സലിൽ പരേഖ് സ്ഥാനമേറ്റത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: