NEWSWorld

സൗദിയില്‍ കാർ അപകടം: മലപ്പുറം സ്വദേശിയായ  യുവതിയും കുഞ്ഞും മരിച്ചു

      സൗദി കിഴക്കന്‍ പ്രവിശ്യയിലെ അല്‍ ഹസയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതിയും കുഞ്ഞും മരിച്ചു. മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അല്‍ അഹ്‌സക്ക് സമീപമാണ് അപകടത്തില്‍പെട്ടത്.

അപകടത്തിൽ മലപ്പുറം  അരീക്കോട് സ്വദേശി എന്‍ വി സുഹൈലിന്റെ ഭാര്യ സഫയും കുഞ്ഞുമാണ് മരിച്ചത്. മദീനയില്‍ നിന്ന് ദമാമിലേക്ക് സഞ്ചരിക്കുന്നതിനിടെയാണ് അപകടം.

Signature-ad

ഗുരുതരമായ പരിക്കുകളോടെ സുഹൈലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ദമാമില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി പുറപ്പെട്ടതായിരുന്നു കുടുംബം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: