KeralaNEWS

ആശയൊടുങ്ങാതെ ആശ! യുവതിക്കു മറ്റൊരു കാമുകന്‍കൂടി; കൊല്ലപ്പെട്ട ചോരക്കുഞ്ഞിന്റെ പിതൃത്വം സംബന്ധിച്ച് ആശയക്കുഴപ്പം

ആലപ്പുഴ: ചേര്‍ത്തലയില്‍ ചോരക്കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കുഞ്ഞിന്റെ പിതൃത്വം സംബന്ധിച്ച് ആശയക്കുഴപ്പം. കോടതി വഴി കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളെ ഒരുമിച്ചിരുത്തിയും ഒറ്റയ്ക്കും ചോദ്യം ചെയ്തപ്പോഴാണ് പിതൃത്വത്തില്‍ ആശയക്കുഴപ്പമുയര്‍ന്നത്. പ്രസവസമയത്ത് ഒന്നാം പ്രതി ആശയ്‌ക്കൊപ്പം ആശുപത്രിയിലുണ്ടായിരുന്ന മറ്റൊരു യുവാവും യുവതിയുടെ കാമുകനാണെന്നു വിവരം ലഭിച്ച പൊലീസ് ഇയാളെ വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോള്‍ കുട്ടിയുടെ പിതൃത്വം ഏറ്റെടുത്തു മൊഴി നല്‍കിയതായി സൂചനയുണ്ട്. ഇതോടെ കുട്ടിയുടെ ഡിഎന്‍എ പരിശോധന നിര്‍ണായകമാകും.

31ന് ആശുപത്രിയില്‍ നിന്നു മടങ്ങിയ ആശയും ഈ യുവാവും കുഞ്ഞുമായി അന്ധകാരനഴി കടപ്പുറത്തു പോയിരുന്നു. ഇതിനു ശേഷം രാത്രിയാണ് രണ്ടാം പ്രതി രതീഷിനെ വിളിച്ചു വരുത്തി പള്ളിപ്പുറത്തു വച്ചു കുഞ്ഞിനെ നല്‍കിയത്. രാത്രി തന്നെ കുഞ്ഞിനെ കൊന്നതായി രതീഷ് ആശയെ ഫോണ്‍ വിളിച്ച് അറിയിച്ചയായും മൊഴിയുണ്ട്. ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ ഗര്‍ഭം അലസിപ്പിക്കാനാണെന്ന പേരിലും പ്രസവസമയത്തും രതീഷില്‍ നിന്നു 2 ലക്ഷത്തോളം രൂപ ആശ തവണകളായി വാങ്ങിയെന്നും പൊലീസിനു മൊഴി ലഭിച്ചിട്ടുണ്ട്. ഡിവൈഎസ്പി കെ.വി. ബെന്നിയുടെ മേല്‍നോട്ടത്തില്‍ സ്റ്റേഷന്‍ ഓഫിസര്‍ ജി. അരുണിന്റെയും എസ്‌ഐ കെ.പി. അനില്‍കുമാറിന്റെയും നേതൃത്വത്തിലാണ് അന്വേഷണം.

Signature-ad

പള്ളിപ്പുറം സ്വദേശിയായ ആശ ഡിസംബര്‍ 25 നാണ് ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവത്തിനായി അഡ്മിറ്റായത്. 26 ന് പ്രസവിച്ചു. 31 ന് ആശുപത്രിയില്‍ നിന്നും വിട്ട ഇവര്‍ വീട്ടിലെത്തിയപ്പോള്‍ കുഞ്ഞ് ഉണ്ടായിരുന്നില്ല. പ്രദേശത്തെ ആശാവര്‍ക്കര്‍ വീട്ടിലെത്തിയപ്പോള്‍ കുഞ്ഞിനെ കാണിക്കാന്‍ യുവതി തയ്യാറായില്ല. തുടര്‍ന്ന് വാര്‍ഡ് മെമ്പറെ ആശാവര്‍ക്കര്‍ വിവരം അറിയിച്ചു.

വാര്‍ഡ് മെമ്പര്‍ ഷില്‍ജ അറിയിച്ചത് അനുസരിച്ച് പൊലീസും അന്വേഷണം നടത്തി. കുഞ്ഞിനെ മറ്റൊരാള്‍ക്ക് കൈമാറിയെന്നാണ് സ്ത്രീ പൊലീസിനോടും ആദ്യം പറഞ്ഞത്. ഇവര്‍ക്ക് വെറെ രണ്ടു കുട്ടികളുണ്ട്. മൂന്നാമത്തെ കുഞ്ഞിനെയാണ് കൈമാറിയെന്ന് പറഞ്ഞത്.

Back to top button
error: