LIFE

സൂപ്പര്‍ സ്റ്റാര്‍ ഒഴിവാക്കിയ ശങ്കര്‍ ചിത്രം

മിഴ് സിനിമയെ ലോക നിലവാരത്തിലേക്ക് ഉയര്‍ത്തിയതില്‍ മുഖ്യപങ്ക് വഹിച്ച സംവിധായകനാണ് ശങ്കര്‍. ബ്രഹ്മാണ്ട സിനിമകളുടെ അമരക്കാരന്‍ എന്നാണ് ശങ്കറിനെ അറിയപ്പെടുന്നത്. സംവിധാനം ചെയ്യുന്ന സിനിമകളിലെല്ലാം പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന കാഴ്ചകളൊരുക്കുന്ന സംവിധായകനാണദ്ദേഹം. എസ്.ജെ ചന്ദ്രശേഖറിന്റെ സംവിധാന സഹായിയായി സിനിമയില്‍ പ്രവര്‍ത്തിച്ചിരുന്ന ശങ്കറിന്റെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭം 1993 ല്‍ പുറത്തിറങ്ങിയ ജെന്റില്‍മാന്‍ ആണ്. തുടര്‍ന്ന് കാതലന്‍, ഇന്ത്യന്‍, ജീന്‍സ്, മുതല്‍വന്‍, ബോയ്‌സ്, അന്യന്‍, ശിവാജി ദ് ബോസ്, എന്തിരന്‍, നന്‍പന്‍, ഐ, 2.0 തുടങ്ങിയ ചിത്രങ്ങള്‍ ശങ്കറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങി.

വി.എഫ്.എക്‌സിന്റെ നൂതന സങ്കേതങ്ങള്‍ ആദ്യമായി തമിഴ് സിനിമയില്‍ പരീക്ഷിച്ച സംവിധായകനാണ് ശങ്കര്‍. ചെയ്ത ചിത്രങ്ങളെല്ലാം വലിയ ബഡ്ജറ്റ് ഉള്ളവയും സാമ്പത്തികമായി വലിയ വിജയം നേടിയവയുമായിരുന്നു. കമലഹാസനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്ത ഇന്ത്യന്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ ഇന്ത്യന്‍ 2 വിന്റെ നിര്‍മ്മാണത്തിലാണദ്ദേഹം.ഈ ചിത്രത്തിന്റെ നിര്‍മ്മാണത്തിനിടയ്ക്ക് ലൈറ്റ് സ്റ്റാന്റ് പൊട്ടി വീണ് രണ്ട് പേര്‍ മരണപ്പെട്ട സംഭവും നടന്നിരുന്നു.

Signature-ad

ഇന്ത്യന്‍ 2 എന്ന ചിത്രത്തെപ്പറ്റിയുള്ള വിശേഷങ്ങള്‍ വാര്‍ത്തകളില്‍ നിറയുമ്പോള്‍ സംവിധായകന്‍ ശങ്കര്‍ തന്നെയാണ് ചിത്രത്തെപ്പറ്റിയുള്ള കൗതുകകരമായ ഒരു കാര്യം പുറത്ത് വിട്ടത്. ഇന്ത്യന്‍ എന്ന ചിത്രത്തിന്റെ കഥയുമായി ശങ്കര്‍ ആദ്യം സമീപിച്ചത് സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിനെയാണ്. എന്നാല്‍ ചില കാരണങ്ങളാല്‍ ശങ്കറുമായി സഹകരിക്കാന്‍ ജനികാന്തിന് സാധിച്ചില്ല. പിന്നീട് കഥ കമല്‍ഹാസനിലേക്ക് എത്തുകയുമായിരുന്നു. രജനി സാറിനെ മനസില്‍ വെച്ചാണ് ഞാന്‍ ചില സീനുകള്‍ എഴുതിയിരുന്നത് കമല്‍ സാറിനോട് അതെങ്ങനെ പറയണമെന്ന് എനിക്കറിയില്ലായിരുന്നു, ഇന്റര്‍വെല്‍ സീനില്‍ സേനാപതി സി.ബി.ഐ ഓഫീസറേ അടിച്ചിട്ട് തലമുടി ഒതുക്കുന്ന രംഗം ഞാന്‍ വിവരിച്ചു കൊടുത്തു. എല്ലാം കേട്ട ശേഷം ഒന്നും മിണ്ടാതെ കമല്‍സാര്‍ പോയി. പക്ഷേ ഷോട്ട് വെച്ചപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി, ഞാന്‍ മനസില്‍ കണ്ടതിലും മികച്ചതായി അദ്ദേഹം ആ രംഗം അഭിനയിച്ചു. ശങ്കര്‍ പറയുന്നു.

Back to top button
error: