IndiaNEWS

സീറ്റ് നിഷേധിച്ചു; ഹരിയാനയില്‍ ബിജെപി എംഎല്‍എ പാര്‍ട്ടി വിട്ടു

ന്യൂഡല്‍ഹി: ആസന്നമായ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിന് പിന്നാലെ ബിജെപി എംഎല്‍എ പാര്‍ട്ടി വിട്ടു. റതിയാ നിയമസഭാ മണ്ഡലത്തിലെ എംഎല്‍എ ലക്ഷ്മണ്‍ ദാസ് നാപയാണ് ബിജെപിയില്‍നിന്ന് രാജിവെച്ചത്.

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 67 സ്ഥാനാര്‍ഥികളുടെ പട്ടിക ബിജെപി പുറത്തുവിട്ടതിന് പിന്നാലെയായിരുന്നു രാജി. സിര്‍സ മുന്‍ എംപി സുനിത ദഗ്ഗലിനെയാണ് ലക്ഷ്മണ്‍ ദാസിന്റെ സിറ്റിങ് സീറ്റില്‍ ബിജെപി ഇത്തവണ സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്.

Signature-ad

ദഗ്ഗലിന് ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സീറ്റ് നിഷേധിച്ചിരുന്നു. സിര്‍സയില്‍ സിറ്റിങ് എംപിയായിരുന്ന സുനിത ദഗ്ഗലിനെ ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പാര്‍ട്ടിയില്‍ ചേര്‍ന്ന മുന്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അശോക് തന്‍വാറിന് വേണ്ടിയാണ് ബിജെപി തഴഞ്ഞത്. എന്നാല്‍, അശോക് തന്‍വാര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയോട് പരാജയപ്പെട്ടു.

ബുധനാഴ്ചയാണ് ബിജെപി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യ പട്ടിക പുറത്തിറക്കിയത്.

 

Back to top button
error: