ലഖ്‌നൗ: ഓണ്‍ലൈന്‍ ലോട്ടറി വഴി 3.55 ലക്ഷം രൂപം നേടിയ യുവാവിന്റെ ആഹ്ലാദം കലാശിച്ചത് വന്‍ദുരന്തത്തില്‍. നികുതിയുടെ പേരുംപറഞ്ഞ് പ്രദേശത്തെ യുവാക്കളില്‍ ചിലര്‍ ഭീഷണിപ്പെടുത്തിയതോടെ അമേഠി സ്വദേശി രാകേഷ്(24) ജീവനൊടുക്കി. ബുധനാഴ്ച വൈകീട്ടാണ് സംഭവം.
ഒരു ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ഇദ്ദേഹത്തെ വായ്പാ തട്ടിപ്പ് കേസില്‍ പ്രതിയാക്കുമെന്ന് പറഞ്ഞ് നാല് യുവാക്കള്‍ ചേര്‍ന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന്, വിഷാദത്തിലേക്ക് വഴുതിവീണ രാകേഷിനെ പിന്നീട് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. സംഭവത്തില്‍, അനുരാഗ് ജയ്‌സ്വാള്‍, തുഫാന്‍ സിങ്, വിശാല്‍ സിങ്, ഹന്‍സ്‌രാജ് മൗര്യ എന്നിവര്‍ക്കെതിരെ മരിച്ച രാകേഷിന്റെ അമ്മ പോലീസില്‍ പരാതി നല്‍കി.
1.6 ലക്ഷം ടി.ഡി.എസ് തിരികെ നല്‍കാനെന്ന വ്യാജേന രാകേഷിന്റെ ആധാറും പാന്‍ കാര്‍ഡും പ്രതികള്‍ പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. രേഖകള്‍ തിരിച്ചുചോദിച്ചതോടെ അവര്‍ അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന്, ഇദ്ദേഹത്തിന്റെ ജീവിതം നശിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. ഒരു ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ രേഖകള്‍ ദുരുപയോ?ഗം വന്‍തുക വായ്പ എടുക്കുമെന്ന് കൂടെ പറഞ്ഞതോടെ യുവാവ് ജീവനൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.