KeralaNEWS

ജനഹൃദയങ്ങൾ തൊട്ടറിഞ്ഞ് എസ്ബിഐ യുടെ ‘സാദരം’

     എസ് ബി ഐ തിരുവനന്തപുരം അഡ്മിനിസ്ട്രേറ്റീവ് ഓഫീസിന്റെ എസ്.എച്ച്.ജി മീറ്റ് ‘നേമം അൽ സാജ് കൺവെൻഷൻ സെൻ്ററിൽ നടന്നു.
കുടുംബശ്രീ മിഷനുമായി സഹകരിച്ചു നടന്ന സാദരം 2024 – 2025 ൽ എസ് ബി ഐ കേരള സർക്കിൾ ചീഫ് ജനറൽ മാനേജർ ഭുവനേശ്വരി എ മുഖ്യാതിഥിയായിരുന്നു.
ചടങ്ങിൽ കുടുംബശ്രീ മിഷന് 25 കോടി രൂപയുടെ ചെക്ക് കൈമാറി.

ബാങ്കിൻ്റെ സിഎസ്ആർ പ്രവർത്തനങ്ങളുടെ ഭാഗമായി എസ് ജി സ്പെഷ്യൽ സ്കൂളിന് റാംപ് നിർമ്മിക്കുന്നതിനും പ്രിൻ്റർ വാങ്ങുന്നതിനും വേണ്ടി 5,65,200 രൂപയുടെ ചെക്ക് കൈമാറി.
അമ്പൂരി ഗ്രാമപഞ്ചായത്തിലെ ആദിവാസി മേഖലകളിലെ വിദ്യാർത്ഥികൾക്ക് പഠനമുറികൾ നവീകരിക്കുന്നതിനും സ്മാർട്ട് ക്ലാസ്സ്‌ റൂമുകൾക്കുമായി 2 ലക്ഷം രൂപയുടെ ചെക്ക് ചീഫ് ജനറൽ മാനേജർ ഭുവനേശ്വരി എ  തൊടുമല വാർഡ് അംഗം അഖില ഷിബുവിന് നൽകി.

Signature-ad

ജനറൽ മാനേജർ മുഹമ്മദ്‌ ആരിഫ് ഖാൻ, കുടുംബശ്രീ മിഷൻ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ നവീൻ സി, കുടുംബശ്രീ മിഷൻ ജില്ലാ കോർഡിനേറ്റർ രമേഷ് ജി, റീജണൽ മാനേജർമാരായ ഇന്ദു പാർവതി, പ്രദീപ് ചന്ദ്രൻ, ദീപ എസ് എന്നിവരും പങ്കെടുത്തു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കേരള ഘടകം ഓഫീസേർസ് അസോസിയേഷൻ പ്രസിഡൻ്റ് ബിജു ടി, ജനറൽ സെക്രട്ടറി രാജേഷ് എസ്, ഡെപ്യൂട്ടി ജനറൽ സെക്രട്ടറി രാജേഷ് ജി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ തുടർച്ചയായി പിന്തുണക്കുന്ന സിഡിഎസ് പ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു. എസ്‌ജി സ്‌പെഷ്യൽ സ്‌കൂളിലെ കുട്ടികളുടെ നൃത്താവിഷ്‌കാരവുമുണ്ടായിരുന്നു. എഴുനൂറിലധികം എസ്എച്ച്ജി അംഗങ്ങൾ പങ്കെടുത്തു.

Back to top button
error: