NEWSSocial Media

രജനികാന്തിന് ശ്രീദേവിയെ വിവാഹം ചെയ്യാനായിരുന്നു താത്പര്യം; പ്രണയം തുറന്നു പറയാന്‍ ചെന്നപ്പോള്‍ സംഭവിച്ചത്

ന്ത്യന്‍ സിനിമയിലെ ഏറ്റവും വിലയേറിയ താരമാണ് രജനികാന്ത്. സ്‌റ്റൈലിഷ് കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ് കീഴടക്കിയ സൂപ്പര്‍സ്റ്റാര്‍. സിനിമകളിലൂടെ ആഘോഷിക്കപ്പെടുന്ന ജോഡികള്‍ പിന്നീട് ജീവിതത്തിലും ജോഡികളായിട്ടുണ്ട്. അത്തരത്തില്‍ രജനീകാന്തിന് നടി ശ്രീദേവിയെ ഇഷ്ടമായിരുന്നു. ജീവിതത്തില്‍ ശ്രീദേവിയെ ഒപ്പം ചേര്‍ക്കണം എന്ന ചിന്തയുണ്ടായിരുന്നു. ഏകദേശ 19 ഓളം സിനിമകളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ട്. എല്ലാം വമ്പന്‍ ഹിറ്റുകളുമായിരുന്നു. അങ്ങനെ രജനി- ശ്രീദേവി ജോഡിക്ക് നല്ല സ്വീകാര്യത ലഭിച്ചിരുന്നു.

1976ല്‍ റിലീസ് ചെയ്ത മൂണ്‍ട്ര് മുടിച്ച് എന്ന സിനിമയിലാണ് രജനികാന്തും ശ്രീദേവിയും ഒരുമിച്ച് അഭിനയിക്കുന്നത്. ചിത്രത്തില്‍ രജനി നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമായിരുന്നു. ആ ചിത്രം മികച്ച അഭിപ്രായം നേടിയിരുന്നു. പതിമൂന്നാമത്തെ വയസിലാണ് ശ്രീദേവി ഈ സിനിമയില്‍ അഭിനയിക്കുന്നത്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച പ്രതികരണങ്ങള്‍ ലഭിച്ചിരുന്നു. ഈ സിനിമയിലൂടെ ഉണ്ടായ ബന്ധം രജനികാന്തിനും ശ്രീദേവിക്കുമിടയില്‍ നല്ല സൗഹൃദം ഉണ്ടാക്കി. മാത്രമല്ല ശ്രീദേവിയുടെ അമ്മയുമായും രജനി നല്ലൊരു ബന്ധം ഉണ്ടാക്കിയിട്ടുണ്ട്.

Signature-ad

ശ്രീദേവിയോടുള്ള പ്രണയം രജനിയില്‍ വല്ലാതെ വലുതായി. നിലവിലുള്ള സൗഹൃദം കൊണ്ട് ആ ബന്ധത്തെ വിവാഹത്തിലേക്ക് എത്തിക്കാമെന്ന ചിന്തയില്‍ ഒരു ദിവസം രജനി ശ്രീദേവിയുടെ വീട്ടിലേക്ക് പോയി. പ്രണയം പറഞ്ഞ് വിവാഹം ആലോചിക്കാന്‍ വേണ്ടിയായിരുന്നു പോയത്. എന്നാല്‍, അന്ന് അവിടെ ശ്രീദേവിയുടെ ഗൃഹപ്രവേശനമായിരുന്നു. അവിടെ എത്തിയപ്പോഴേക്കും വൈദ്യുതിയും നിലച്ചു. അതൊരു നല്ല ശകുനമായി രജനിക്ക് തോന്നിയില്ല. അങ്ങനെ ഈ വിവരം പറയാതെ രജനികാന്ത് മടങ്ങി. മൂണ്‍ട്ര് മുടിച്ച് സിനിമയുടെ സംവിധായകന്‍ കെ. ബാലചന്ദര്‍ ഒരിക്കല്‍ രജനികാന്തിനെ കുറിച്ച് പറഞ്ഞതാണിത്.

അങ്ങനെ ആ ബന്ധം അവിടെ അവസാനിച്ചു. ശ്രീദേവി പിന്നീട് 1996ല്‍ ബോണികപൂറിനെ വിവാഹം ചെയ്തു. വിവാഹം കഴിഞ്ഞെങ്കിലും പഴയ സൗഹൃദം രജനികാന്ത് ഒഴിവാക്കിയില്ല. എന്നിട്ടും രജനിക്ക് ശ്രീദേവിയോടുള്ള ഇഷ്ടത്തിന് ഒരു ശതമാനം പോലും കുറവില്ലായിരുന്നു. 13 വയസിന്റെ വ്യത്യാസമുണ്ടായിരുന്നു രജനിയും ശ്രീദേവിയും തമ്മില്‍. ബോണി കപൂറും രജനിയെ പോലെ ശ്രീദ്വിയെ പ്രണയിച്ച് വിവാഹം ചെയ്തതാണ്.

ജോണി, ഗായത്രി, അടുത്ത വാരിസ്, നാന്‍ അടിമൈ ഇല്ലൈ, ഭഗവാന്‍ ദാദ, പോക്കിരി രാജ, ധര്‍മ യുദ്ധം എന്നീ സിനിമകളില്‍ രജനിയും ശ്രീദേവിയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. തമിഴ് നാട്ടില്‍ ജനിച്ചു വളര്‍ന്നയാളാണ് ശ്രീദേവി. ബാലതാരമായാണ് ശ്രീദേവി സിനിമയിലെത്തുന്നത്. കാന്തന്‍ കരുണൈ എന്ന തമിഴ് ചിത്രത്തില്‍ ബാല മുരുകന്റെ വേഷത്തെ അവതരിപ്പിച്ചാണ് അഭിനയ രംഗത്ത് എത്തിയത്. അതിനു ശേഷം മലയാളത്തിലും തമിഴിലും ഒരേ പോലെ മുരുകന്റെ വേഷം ചെയ്തു. ദേവരാഗത്തിലാണ് മലയാളത്തില്‍ അവസാനം അഭിനയിച്ചത്.

ടി.ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന വേട്ടയ്യന്‍, ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി എന്നീ ചിത്രങ്ങളാണ് രജനിയുടെ വരാനിരിക്കുന്ന റിലീസുകള്‍. ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്ത ലാല്‍ സലാം എന്ന ചിത്രത്തില്‍ കാമിയോ വേഷത്തില്‍ രജനി എത്തിയിരുന്നു. എന്നാല്‍ ചിത്രം പ്രതീക്ഷിച്ച വിജയം നേടിയില്ല. അവസാനമായി രജനിയുടേതായി റിലീസ് ചെയ്ത ചിത്രം ജെയ്‌ലര്‍ ആണ്.

Back to top button
error: