IndiaNEWS

നാവികസേനയുടെ യുദ്ധക്കപ്പല്‍ ഐ.എന്‍.എസ് ബ്രഹ്‌മപുത്രയില്‍ തീപിടിത്തം; നാവികനെ കാണാതായി

മുംബൈ: നാവികസേനയുടെ യുദ്ധക്കപ്പലായ ഐ.എന്‍.എസ് ബ്രഹ്‌മപുത്രയ്ക്ക് തീപിടിച്ച് നാവികനെ കാണാതായി. മുംബൈ നാവികസേന യോക്ക്യാര്‍ഡില്‍ അറ്റകുറ്റപ്പണിക്കിടെ ഞായാറാഴ്ച വൈകുന്നേരമാണ് തീപിടിത്തമുണ്ടായത്. കാണാതായ നാവിക ഉദ്യോഗസ്ഥന് വേണ്ടി തിരച്ചില്‍ തുടരുകയാണ്.

മുംബൈയിലെ നേവല്‍ ഡോക്ക്യാര്‍ഡിലെയും അഗ്‌നിശമന സേനാംഗങ്ങളുടെ സഹായത്തോടെ കപ്പല്‍ ജീവനക്കാര്‍ തിങ്കളാഴ്ച രാവിലെയോടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കപ്പല്‍ ഒരു വശത്തേക്ക് ചരിഞ്ഞിട്ടുണ്ട്. ഇത് നേരയെക്കാന്‍ സാധിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

Signature-ad

സംഭവത്തില്‍ ഇന്ത്യന്‍ നാവിക സേന അന്വേഷണത്തിന് ഉത്തരവിട്ടു. തദ്ദേശീയമായി നിര്‍മിച്ച ഐ.എന്‍.എസ് ബ്രഹ്‌മപുത്ര 2000 ഏപ്രിലിലാണ് ഇന്ത്യന്‍ നാവികസേനയില്‍ കമ്മീഷന്‍ ചെയ്തത്.

 

Back to top button
error: