Lead NewsNEWS

ഗ്രെറ്റയുമായി രണ്ട് വർഷത്തെ സൗഹൃദം, ഗ്രെറ്റ പറയുന്നത് മാത്രമാണ് പോസ്റ്റ്‌ ചെയ്യുന്നതെന്ന് മലയാളി ആദർശ് പ്രതാപ്

സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ ട്യൂൺബെർഗിന്റെ കർഷക സമര പോസ്റ്റുകൾ രാജ്യന്തര ശ്രദ്ധയാണ് വിളിച്ചു വരുത്തിയത്. ഈ വിവാദത്തിൽ ഒരു മലയാളിയുടെ പേര് കൂടി ഉയർന്നു വന്നു. അത് തിരുവനന്തപുരം പാലോട് സ്വദേശി ആദർശ് പ്രതാപിന്റേത് ആണ്. ഗ്രെറ്റയുമായി രണ്ട് വർഷത്തെ സൗഹൃദം ആണ് ആദർശിന് ഉള്ളത്.

ആദർശ് പരിസ്ഥിതി പ്രവർത്തകനാണ്. യുഎൻ ആഗോള കാലാവസ്ഥാ വ്യതിയാനം സമ്മേളനത്തിൽ പങ്കെടുത്തിട്ടുണ്ട്.2018 ലെ സമ്മേളനത്തിൽ വച്ചാണ് ഗ്രെറ്റയെ പരിചയപ്പെടുന്നത്.ഗ്രെറ്റയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജും ഇൻസ്റ്റാഗ്രാം പേജും അപ്ഡേറ്റ് ചെയ്യാനുള്ള ചുമതല നൽകിയിരിക്കുന്നത് ആദർശിനാണ്.

Signature-ad

ഗ്രെറ്റയുടെ ഫാൻ ഫോളോവർ പേജ് തുടങ്ങിയത് ആദർശ് ആണ്. അത് ഹിറ്റ് ആയപ്പോൾ ഗ്രെറ്റ സ്വന്തമായി പേജ് തുടങ്ങി. ആദർശിനെ അഡ്മിന്മാരിൽ ഒരാളാക്കി. താൻ പറയാത്തത് ഒന്നും പോസ്റ്റ് ചെയ്യരുത് എന്നായിരുന്നു നിബന്ധന.

പേജിൽ പോസ്റ്റുകൾ ഇടാൻ ഗ്രെറ്റ ഉപയോഗിക്കുന്നത് അച്ഛന്റെ ഫേസ്ബുക് അക്കൗണ്ട് ആണ്. ഏത് അക്കൗണ്ടുകളിൽ നിന്നാണ് ഓരോ പേജിലും പോസ്റ്റ് ചെയ്യുന്നത് എന്നറിയുന്ന ഒരു തകരാർ ഫേസ്ബുക്കിന്‌ ജനുവരിയിൽ സംഭവിച്ചിരുന്നു.അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രമ്പുമായി ഗ്രെറ്റയുടെ അഭിപ്രായ വ്യത്യാസം പ്രസിദ്ധമായിരുന്നു. ഫേസ്ബുക്കിൽ പ്രശ്നമുണ്ടായപ്പോൾ ട്രമ്പ് അനുകൂലികൾ ഗ്രെറ്റയുടെ പേജിന്റെ അഡ്മിൻ സ്ഥാനത്ത് ആദർശിനെയും കണ്ടു. പിന്നീട് വലിയ തോതിൽ സൈബർ അറ്റാക്ക് നടന്നു.

ഗ്രെറ്റയെ ഒറ്റ തവണ മാത്രമേ ആദർശ് കണ്ടിട്ടുള്ളൂ. പിന്നെയുള്ള ആശയവിനിമയം വീഡിയോ കാളുകളിലൂടെ ആയിരുന്നു. ഇന്ത്യയുടെതടക്കം എല്ലാ വിഷയങ്ങളിലും പ്രതികരണം തയ്യാറാക്കുന്നത് ഗ്രെറ്റ തന്നെയാണെന്ന് ആദർശ് പറയുന്നു. ഗ്രെറ്റ പറയുന്ന പ്രതികരണങ്ങൾ മാത്രമാണ് താൻ പോസ്റ്റ് ചെയ്യുന്നതെന്നും ആദർശ് വ്യക്തമാക്കുന്നു.

Back to top button
error: