പത്തനംതിട്ട: മണിപ്പൂരില്‍ നിന്നും തിരുവല്ലയില്‍ എത്തിച്ച കുട്ടികളെ കാണാതായതില്‍ ചുരാചന്ദ്പുര്‍ സി.ഡബ്ല്യു.സിക്ക് കത്തയച്ച് പത്തനംതിട്ട ശിശുക്ഷേമസമിതി. കുട്ടികള്‍ തിരികെ എത്തിയിട്ടുണ്ടോ എന്ന് ഉറപ്പിക്കാനാണ് കത്ത് അയച്ചിരിക്കുന്നത്. സത്യം മിനിസ്ട്രീസിന്റെ പ്രവര്‍ത്തനങ്ങളും സി.ഡബ്ല്യൂ.സി അന്വേഷിക്കും.
56 കുട്ടികളെ തിരുവല്ലയിലേക്ക് കൊണ്ടുവന്നു എന്നാണ് സി.ഡബ്ല്യൂ.സി പറയുന്നത്. എന്നാല്‍ 48 കുട്ടികളെ മാത്രമാണ് കൊണ്ടുവന്നതെന്ന് പറഞ്ഞ് സത്യം മിനിസ്ട്രീസ് രംഗത്ത് വന്നിരുന്നു. ഇതില്‍ 20 കുട്ടികളെ തിരിച്ചയച്ചെന്നും അതിന് തങ്ങളുടെ കൈയില്‍ രേഖകളുണ്ടെന്നുമാണ് സത്യം മിനിസ്ട്രീസ് പറയുന്നത്. എന്നാല്‍ ശിശുക്ഷേമസമിതിക്ക് ഇതില്‍ വിശ്വാസ്യത ഇല്ല. കുട്ടികളെ കൊണ്ടുവന്നതും തിരിച്ചയച്ചതും ചുരാചന്ദ്പുര്‍ സി.ഡബ്ല്യു.സിയോടെ അറിവോടെയാണോയെന്നറിയാനാണ് കത്ത് അയച്ചത്.