KeralaNEWS

ഫ്യൂസ് ഊരിയതില്‍ പ്രതിഷേധിച്ച് ഉദ്യോഗസ്ഥന്റെ ദേഹത്ത് കറി ഒഴിച്ചു, ഓഫീസ് തല്ലിതകര്‍ത്തത് ഉദ്യോഗസ്ഥര്‍; ആരോപണങ്ങള്‍ വ്യാജമെന്ന് അജ്മല്‍

കോഴിക്കോട്: കെ.എസ്.ഇ.ബി ഓഫീസ് ആക്രമിച്ചതിന്റെ പേരില്‍ വീട്ടിലെ വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥരുടെ ആരോപണം വ്യാജമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് അജ്മല്‍. തിരുവമ്പാടി ഉള്ളാട്ടില്‍ ഹൗസില്‍ അജ്മലിന്റെ വീട്ടിലെ വൈദ്യുതി കണക്ഷനാണ് കെ.എസ്.ഇ.ബി വിച്ഛേദിച്ചത്. ഫ്യൂസ് ഊരിയതില്‍ പ്രതിഷേധിച്ചു ഉദ്യോഗസ്ഥന്റെ ദേഹത്ത് കറി ഒഴിക്കുകയാണ് ചെയ്തത്. ഉദ്യോഗസ്ഥരാണ് ഓഫീസ് തല്ലിതകര്‍ത്തത്. ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ പിടിച്ചെടുത്തെന്നും അജ്മല്‍ പറഞ്ഞു.

കെ.എസ്.ഇ.ബി. ഓഫീസ് അടിച്ചു തകര്‍ക്കുകയും ജീവനക്കാരെ മര്‍ദ്ദിക്കുകയും ചെയ്തയാളുടെ വീട്ടിലെ വൈദ്യുതി, ചെയര്‍മാന്‍ ബിജുപ്രഭാകറിന്റെ നിര്‍ദ്ദേശപ്രകാരമാണ് വിച്‌ഛേദിച്ചത്. സംസ്ഥാനത്ത് ആദ്യമാണ് ഇത്ര ശക്തമായ നടപടി. അക്രമിക്കെതിരെ നിയമനടപടിയും സ്വീകരിക്കുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി കെ.എസ്.ഇ.ബി വ്യക്തമാക്കി തിരുവമ്പാടി ആണ് ആക്രമണം നടത്തിയത്.

Signature-ad

ബില്ലടയ്ക്കാത്തതിന് ഇയാളുടെ പിതാവ് റസാക്കിന്റെ പേരിലുള്ള കണക്ഷനാണ് റദ്ദാക്കിയത്. തുടര്‍ന്ന് വെള്ളിയാഴ്ച കെ.എസ്.ഇ.ബി.ഓഫീസില്‍ എത്തിയ അജ്മല്‍ ഭീഷണി മുഴക്കുകയും ലൈന്‍മാന്‍ പ്രശാന്തിനെയും സഹായി അനന്തുവിനേയും കയ്യേറ്റം ചെയ്യുകയും ചെയ്തു.

ഇതിനെതിരെ അസിസ്റ്റന്റ് എന്‍ജിനീയര്‍ പ്രശാന്ത്.പി. എസ് പൊലീസില്‍ പരാതി നല്‍കി. ഇതില്‍ കുപിതനായ അജ്മല്‍ കൂട്ടാളി ഷഹദാദിനൊപ്പം ഇന്നലെ രാവിലെ സണ്‍റൈസ് മീറ്റിംഗ് സമയത്ത് സെക്ഷന്‍ ഓഫീസില്‍ അതിക്രമിച്ചു കയറി പി.എസ്.പ്രശാന്തിന്റെ ദേഹത്ത് മലിന ജലം ഒഴിച്ച് ബഹളമുണ്ടാക്കിയെന്നാണ് പരാതി.

അതേസമയം, കെ.എസ്.ഇ.ബി ഓഫീസ് ആക്രമിച്ചതിന്റെ പേരില്‍ വീട്ടിലെ വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ച കെ.എസ്.ഇ.ബിയുടെ നടപടിക്കെതിരെ പ്രതിഷേധം വ്യാപകമാകുകയാണ്. ഇന്നലെ രാത്രി കെ.എസ്.ഇ.ബി ഓഫീസിന് മുന്നില്‍ പ്രതിഷേധത്തിനിടെ കുഴഞ്ഞുവീണ അജ്മലിന്റെ പിതാവ് യു.സി റസാഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കെഎസ്ഇബി ജീവനക്കാരാണ് മക്കളെ ആക്രമിച്ചതെന്ന് അജ്മലിന്റെ മാതാവ് മറിയം മീഡിയവണിനോട് പറഞ്ഞു.

 

Back to top button
error: