വാട്സ് ആപ്പിന്റെ വ്യാജ പതിപ്പ് നിർമിച്ചതായി റിപ്പോർട്ട്. ഇറ്റാലിയൻ സ്പൈവെയർ കമ്പനിയായ സൈ 4 ഗേറ്റ് ആണ് വാട്സാപ്പിന്റെ വ്യാജ പതിപ്പ് നിർമ്മിച്ചത് എന്നാണ് റിപ്പോർട്ട്. ഐഫോണിനെ ലക്ഷ്യംവെച്ചാണ് ഇത്. വ്യക്തി വിവരങ്ങൾ പൂർണ്ണമായും ചോർത്തുന്നതിന് വേണ്ടിയാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. കബളിപ്പിച്ച് ചില കോൺഫിഗറേഷൻ ഫയലുകൾ ഐഫോണിൽ ഇൻസ്റ്റാൾ ചെയ്യിക്കുക ആണ് ഇതിന്റെ പ്രവർത്തനരീതി.
ഇതിനുമുമ്പും മാൽവെയർ പ്രചരിപ്പിക്കാൻ വാട്സ്ആപ്പ് ഉപയോഗിച്ചിരുന്നു. 2019ൽ ഇസ്രായേലി കമ്പനിയായ എൻ എസ് ഒ ഗ്രൂപ്പ് സ്പൈവെയർ പ്രചരിപ്പിക്കാൻ വാട്സ്ആപ്പ് ഉപയോഗിച്ചിരുന്നു.
സെക്ഒപ്സ് എന്ന സുരക്ഷാ സ്ഥാപനം പങ്കുവെച്ച ഒരു ട്രീറ്റ് ആണ് വാട്സ്ആപ്പ് ഉപഭോക്താക്കളെ ലക്ഷ്യം വച്ച് ഒരു സൈബർ ആക്രമണം വരുന്നുവെന്ന സൂചന നൽകിയത്. ഐഫോണിന് അത്യാവശ്യമായ കോൺഫിഗറേഷൻ ആണെന്ന് പറഞ്ഞ് വ്യാജ ആപ്പ് ഇൻസ്റ്റാൾ ചെയ്യിക്കുക ആണ് ഇതിന്റെ പ്രവർത്തന രീതി. പിന്നീട് ആളുകളിൽനിന്ന് വിവരം ചോർത്തും.
വ്യാജ ആപ്പിനെതിരെ നടപടി സ്വീകരിക്കുമെന്ന് വാട്സ്ആപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ദുരുപയോഗങ്ങൾ ക്കെതിരെ നിയമ നടപടി അടക്കം സ്വീകരിക്കും. വിശ്വാസ്യതയുള്ള സ്റ്റോറിൽ നിന്ന് മാത്രം ആപ്പ് ഇൻസ്റ്റാൾ ചെയ്യാനാണ് വിദഗ്ധരുടെ നിർദേശം.