KeralaNEWS

തൃത്താല സ്റ്റേഷനിലെ എസ്.ഐയെ ഇടിച്ച് തെറിപ്പിച്ച്  വാഹനം നിര്‍ത്താതെ പോയ സംഭവം, 19 കാരനായ ഒന്നാം പ്രതിയും കൂട്ടാളിയും പിടിയില്‍

     രാത്രികാല വാഹനപരിശോധനയ്ക്കിടെ എസ്.ഐയെ ഇടിച്ചു തെറിപ്പിച്ച് കടന്നു കളഞ്ഞ കേസിലെ 2 പ്രതികളും പിടിയില്‍.  തൃത്താല സ്റ്റേഷനിലെ എസ്.ഐ ശശികുമാറിനെയാണ് ഇടിച്ചു തെറിപ്പിച്ചത്. കാര്‍ ഓടിച്ചിരുന്ന അലന്‍ എന്ന 19 കാരനെ പട്ടാമ്പിയില്‍ നിന്നാണ് പോലീസ് പിടി കൂടിയത്. അലന്റെ സുഹൃത്ത് ഒറ്റപ്പാലം സ്വദേശി അജീഷിനെ  തൃശൂരില്‍ നിന്ന് അര്‍ധരാത്രിയോടെ  പിടികൂടി. പൊലീസ് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് അലൻ പിടിയിലായത്.

പട്ടാമ്പിയിലെ ഒരു രഹസ്യ കേന്ദ്രത്തിലായിരുന്നു അലന്‍ ഒളിച്ചിരുന്നത്. വാഹനത്തിന്റെ റൂട്ടുകള്‍ പൊലീസ് ട്രാക്ക് ചെയ്താണ് അലന്റെ   ഒളിവിടത്തിലെത്തിയത്.

Signature-ad

പരുതൂര്‍മംഗലത്തു സംശയാസ്പദമായി വാഹനം കിടക്കുന്നത് കണ്ട് പരിശോധനയ്ക്ക് എത്തിയപ്പോഴാണ് എസ്‌ഐയെ ഇടിച്ചുവീഴ്ത്തി കടന്നു കളഞ്ഞത്. കാറിലിരുന്നു മദ്യപിക്കുകയായിരുന്നു എന്ന് പ്രതികള്‍ പൊലീസിന് മൊഴി നല്‍കി. പൊലീസ് അവിടേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. പിടിക്കപ്പെടാതിരിക്കാനാണ് എസ്‌ഐയെ ഇടിച്ചു വീഴ്ത്തിയ ശേഷം കാറുമായി വെട്ടിച്ചു കടന്നുകളഞ്ഞതെന്നും പ്രതികള്‍ പറഞ്ഞു.

പ്രതികള്‍ എസ്‌ഐയെ ഇടിച്ചു തെറിപ്പിച്ചത് കൊല്ലണമെന്ന ഉദ്ദേശത്തോടെയായിരുന്നു എന്നാണ് പൊലീസിന്റെ എഫ്‌ഐആറില്‍ വ്യക്തമാക്കുന്നത്.

Back to top button
error: