IndiaNEWS

മലയാളികൾക്കു നിരാശ: സുരേഷ് ഗോപിക്കു ലഭിച്ചത് കേന്ദ്ര സഹമന്ത്രി സ്ഥാനം, സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു

    മലയാളികൾ രാഷ്ട്രീയ ഭേദമന്യേ ആഘോഷിച്ച ഒരു വിജയമായിരുന്നു സുരേഷ് ഗോപിയുടേത്. കേന്ദ്ര മന്ത്രിസഭയിൽ അദ്ദേഹം ക്യാബിനറ്റ് മന്ത്രിയാകുമെന്നും ഏവരും പ്രതീക്ഷിച്ചു. പക്ഷേ സുരേഷ് ഗോപിക്കു ലഭിച്ചത് സഹമന്ത്രി സ്ഥാനം. എന്തായാലും തൃശ്ശൂർ എം.പിയായ സുരേഷ് ഗോപി മൂന്നാം മോദി മന്ത്രി സഭയിൽ സഹമന്ത്രിയായി  സത്യപ്രതിജ്ഞ ചെയ്തു. 51- മതായാണ്  സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

ശക്തമായ ത്രികോണമത്സരം എന്നനിലയിൽ രാജ്യം ഉറ്റുനോക്കിയ തൃശ്ശൂരിൽ ബി.ജെ.പിയുടെ സുരേഷ് ഗോപി നേടിയ വിജയം ആരേയും അമ്പരപ്പിക്കുന്നതായിരുന്നു. 74686 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്  തൃശ്ശൂരിൽ നിന്ന് സുരേഷ് ഗോപി ജയിച്ചു കയറിയത്.

Signature-ad

പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്നുതവണയാണ് തൃശ്ശൂർ മണ്ഡലത്തിലെത്തിയത്. മോദി മുഖ്യാതിഥിയായെത്തിയ വനിതാസമ്മേളനം സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം തന്നെയായി. 14 ദിവസത്തിനുള്ളിൽ പ്രധാനമന്ത്രി വീണ്ടുമെത്തിയത് സുരേഷ് ഗോപിയുടെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ.

മോദിയുമായുള്ള അടുപ്പം കേന്ദ്രമന്ത്രിസഭയിലേക്കുള്ള വഴിതുറക്കുമെന്ന പ്രചാരണവും ശക്തമായിരുന്നു. പക്ഷേ ക്യാബിനറ്റു പദവി ലഭിക്കുമെന്നാണ് ഏവരും പ്രതീക്ഷിച്ചത്. പക്ഷേ സഹമന്ത്രി സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു.

Back to top button
error: