
കിഴക്കമ്പലത്തെ ട്വന്റി ട്വന്റി എന്ന പാർട്ടി മുന്നോട്ട് വയ്ക്കുന്നതും രാഷ്ട്രീയമാണെന്ന് സ്ഥാപക നേതാവും കിറ്റക്സ് എംഡിയുമായ സാബു എം ജേക്കബ്. തെരഞ്ഞെടുപ്പിലൂടെ തന്നെയാണ് തങ്ങൾ അധികാരത്തിൽ വന്നത്. വ്യവസ്ഥാപിത രാഷ്ട്രീയ കക്ഷികൾ അഴിമതിയിൽ മുങ്ങിയപ്പോഴാണ് മറ്റൊരു കക്ഷി എന്ന ചിന്ത ഉണ്ടായത്. കോർപ്പറേറ്റ് ഭരണമല്ല കിഴക്കമ്പലത്ത് നടക്കുന്നത്.
കമ്പനി ഭരണവും പഞ്ചായത്ത് ഭരണവും രണ്ടും രണ്ടാണെന്ന് സാബു എം ജേക്കബ് പറഞ്ഞു. കമ്പനി നടത്താനുള്ള മറയല്ല പഞ്ചായത്ത് ഭരണം. ആരോപണമുന്നയിക്കുന്നവർ രേഖകൾ ഹാജരാക്കണമെന്ന് സാബു എം ജേക്കബ് ആവശ്യപ്പെട്ടു. എല്ലാ കുടുംബങ്ങളിലും സമാധാനവും സന്തോഷവും കൊണ്ടുവരിക എന്നത് തന്നെയാണ് തങ്ങളുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം എന്നും സാബു എം ജേക്കബ് വ്യക്തമാക്കി.

വീഡിയോ കാണുക –