KeralaNEWS

ദാരുണം: അങ്കമാലിയിൽ വീടിന് തീപിടിച്ച് അച്ഛനും അമ്മയും 2 മക്കളും  വെന്തുമരിച്ചു

    അങ്കമാലി: വീടിന് തീപ്പിടിച്ച് 4 പേർ വെന്തുമരിച്ചു. എറണാകുളം ജില്ലയിലെ അങ്കമാലിയിലാണ് സംഭവം. പറക്കുളം കോടതിക്കു സമീപം താമസിക്കുന്ന അയ്യമ്പിള്ളി വീട്ടിൽ ബിനീഷ് കുര്യൻ (45), ഭാര്യ അനുമോൾ (40) മക്കളായ ജൊവാന (8), ജെസ്‍വിൻ (5) എന്നിവരാണ് മരിച്ചത്. ഇന്ന് (ശനി) പുലർച്ചെ വീടിൻ്റെ രണ്ടാം നിലയിലായിരുന്നു തീപ്പിടിത്തം.

മലഞ്ചരക്ക് മൊത്തവ്യാപാരിയാണ് മരിച്ച ബിനീഷ് കുര്യൻ. കുടുംബത്തിലെ 4 പേരും ഒരു മുറിയിലാണ് കിടന്നിരുന്നത്. പുലർച്ചെ നാലരയോടെയാണ് തീപ്പിടിത്തമുണ്ടായതെന്നാണ് കരുതുന്നത്. വീട്ടിൽ തീപടരുന്നത് കണ്ട് നാട്ടുകാർ ഓടിയെത്തുകയായിരുന്നു. പക്ഷേ തീ അണച്ചപ്പോഴേക്കും വീടിനുള്ളിലുള്ളവർ വെന്തുമരിച്ചിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.  അഗ്നിരക്ഷാസേന എത്തിയാണ് തീ അണച്ചത്. അങ്കമാലി പൊലീസും ഫയർ ഫോഴ്‌സും സ്ഥലത്ത്  ക്യാമ്പ് ചെയ്യുന്നു.

Back to top button
error: