LIFETRENDING

സംഗീതം മഴ പെയ്യുന്നതു പോലെയാണ്: ആ നിമിഷത്തിൽ സംഭവിക്കുന്നതിനെ സ്വീകരിക്കാനേ വഴിയുള്ളൂ

ന്ത്യൻ സിനിമാ സംഗീത ലോകത്ത് അറിയപ്പെടുന്ന പ്രഗത്ഭനാണ് ഇളയരാജ. അദ്ദേഹത്തിന്റെ സംഗീതസംവിധാനത്തിൽ പുറത്തിറങ്ങിയ ഗാനങ്ങളോട് കിടപിടിക്കാൻ ഇന്നും പല സംഗീത സംവിധായകര്‍ക്കും സാധിച്ചിട്ടില്ല എന്നതാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. ചെന്നൈ പ്രസാദ് സ്റ്റുഡിയോയിൽ നിന്നും ഇളയരാജ വര്‍ഷങ്ങളായി റെക്കോര്‍ഡിഗിംനും കംപോസിങ്ങിനുമായി ഉപയോഗിച്ചിരുന്ന മുറി ഒഴിഞ്ഞത് വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ തന്റെ പുതിയ സ്റ്റുഡിയോയുടെ ഉദ്ഘാടന ദിവസം മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകവേയാണ് അദ്ദേഹം സംഗീതത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. ”ഇനി തമിഴ് സിനിമാലോകത്തിന് എത്തരത്തിലുള്ള ഗാനങ്ങളാണ് താങ്കളില്‍ നിന്നും ലഭിക്കുക” എന്ന ചോദ്യത്തിനാണ് ഇളയരാജ മറുപടിയായി ”സംഗീതം മഴ പോലെയാണെന്നും എന്ത് ലഭിക്കുന്നുവോ അത് സ്വീകരിക്കാനെ ജനങ്ങൾക്ക് നിർവാഹമുള്ളൂ” എന്നും മറുപടി പറഞ്ഞത്

തമിഴ് ചലച്ചിത്രതാരം സൂരിയെ നായകനാക്കി വെട്രിമാരൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് വേണ്ടിയാണ് ഇളയരാജ സംഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിൽ സൂരിയ്ക്കൊപ്പം വിജയ് സേതുപതിയും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ ആദ്യ ഗാനത്തിന്റെ റെക്കോർഡിങിനായി വിജയ് സേതുപതിയും വെട്രിമാരനും ഇളയരാജയുടെ സ്റ്റുഡിയോയിൽ എത്തിയിരുന്നു. ഇളയരാജ തന്റെ ചിത്രത്തിന്റെ ഭാഗമാകുന്നതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും അദ്ദേഹത്തിന്റെ ജോലി ഏറ്റവും മികച്ച രീതിയില്‍ ചെയ്തു തരുമെന്നും വെട്രിമാരന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇളയരാജ സാര്‍ സംഗീതം ചെയ്യുന്ന ചിത്രത്തിന്റെ ഭാഗമായതില്‍ തനിക്കും ഒരുപാട് സന്തോഷമുണ്ടെന്ന് ചലച്ചിത്രതാരം വിജയ് സേതുപതി പറഞ്ഞു

Back to top button
error: