NEWS
അമ്മയും മക്കളും കിണറ്റിൽ മരിച്ച നിലയിൽ
പാലക്കാട് തൃത്താലയിൽ അമ്മയെയും 2 മക്കളെയും വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലൂർ കയറ്റത്ത് ആട്ടയിൽപടി കുട്ടി അയ്യപ്പന്റെ മകളും മേഴത്തൂർ കുന്നത്തുകാവ് രതീഷിന്റെ ഭാര്യയുമായ ശ്രീജ (28) മക്കളായ അഭിഷേക്(6) അഭിനവ് (4)എന്നിവരെ യാണ് വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം മുതൽ ഇവരെ കാണാതായിരുന്നു. നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് വീടിനടുത്തുള്ള കിണറ്റിൽ മൂവരേയും മരിച്ചനിലയിൽ കണ്ടെത്തിയത്. ഭർത്താവുമായി പിണങ്ങി കഴിയുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് കേസെടുത്തു