CrimeNEWS

ജഡ്ജിയുടെ ഔദ്യോഗിക വാഹനം തടഞ്ഞ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

ആലപ്പുഴ: ജഡ്ജിയുടെ ഔദ്യോഗിക വാഹനം തടഞ്ഞു ഡ്രൈവറെ അസഭ്യം പറഞ്ഞ കേസില്‍ കോണ്‍ഗ്രസ് നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നഗരസഭ മുന്‍ കൗണ്‍സിലറും ആലപ്പുഴ നോര്‍ത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമായ കെ.എ.സാബുവിനെയാണ് നോര്‍ത്ത് പൊലീസ് ഇന്നലെ രാവിലെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ സാബുവിനെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

ബുധനാഴ്ച വൈകിട്ട് 5.30ന് വടികാട് ചേരമാന്‍കുളങ്ങര ക്ഷേത്രത്തിന് സമീപത്താണ് കേസിനാസ്പദമായ സംഭവം. സ്‌കൂട്ടറിനു സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് കെ.എ.സാബു താന്‍ ഓടിച്ചിരുന്ന സ്‌കൂട്ടര്‍ ആലപ്പുഴ മോട്ടര്‍ ആക്‌സിഡന്റ് ക്ലെയിം ട്രൈബ്യൂണല്‍ (എംഎസിടി) ജഡ്ജിയുടെ വാഹനത്തിന് കുറുകെ നിര്‍ത്തുകയും ഡ്രൈവറെ അസഭ്യം പറയുകയും വാഹനത്തില്‍ കൈകൊണ്ട് ഇടിക്കുകയും ചെയ്‌തെന്നാണ് പരാതി. ജഡ്ജിയെ വീട്ടിലാക്കി മടങ്ങുന്നതിനിടെയാണ് സംഭവം. ഡ്രൈവര്‍ മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്. ഔദ്യോഗിക കൃത്യനിര്‍വഹണത്തിനു തടസ്സം വരുത്തിയതിനാണ് നോര്‍ത്ത് പൊലീസ് കേസെടുത്തത്.

Back to top button
error: