NEWS

ദൃശ്യം 2 പ്രദര്‍ശനത്തിന് തയ്യാർ

മലയാള സിനിമയെ ലോക സിനിമയുടെ മുന്‍പില്‍ അടയാളപ്പെടുത്തുന്നതിൽ ഈ കാലഘട്ടത്തിൽ മുഖ്യമായ പങ്കുവഹിച്ച ചിത്രമാണ് ദൃശ്യം. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ലോക വ്യാപകമായി ശ്രദ്ധിക്കപ്പെടുകയും പല ഭാഷകളിലേക്കും റീമേക്ക് ചെയ്യുകയും ചെയ്തു. തമിഴിൽ കമലഹാസനെ നായകനാക്കി പാപനാശം എന്ന പേരിൽ ചിത്രം റീമേക്ക് ചെയ്ത് സംവിധായകനായ ജിത്തു ജോസഫ് തന്നെയായിരുന്നു. കോവിഡ് കാലത്താണ് ദൃശ്യം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം ഉണ്ടാകുന്നത്. ഏറെ ആവേശത്തോടെയാണ് ആരാധകരും പ്രേക്ഷകരും ഈ വാർത്ത സ്വീകരിച്ചത്. കോവിഡിന്റെ പിടിയിലകപ്പെട്ടു പോയ മലയാള സിനിമയെ പഴയ പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ദൃശ്യം2 എന്ന ചിത്രത്തിന് സാധിക്കുമെന്നാണ് എല്ലാവരും ഉറച്ചു വിശ്വസിച്ചത്


എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ സിനിമയാണ് ദൃശ്യം 2. മാസങ്ങളായി അടഞ്ഞു കിടന്നിരുന്ന തിയേറ്ററുകൾ തുറക്കുന്നത് ദൃശ്യം 2 എന്ന ചിത്രം പ്രദർശിപ്പിച്ചു കൊണ്ട് ആയിരിക്കണമെന്ന് ആരാധകരും ആഗ്രഹിച്ചിരുന്നു. എന്നാൽ ആരാധകരുടെ ആഗ്രഹം അസ്ഥാനത്താക്കിക്കൊണ്ട് ആയിരുന്നു അണിയറ പ്രവര്‍ത്തകര്‍ ചിത്രം ഓൺലൈൻ പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുകയാണെന്ന വാർത്ത പുറത്തുവിട്ടത്. ജനുവരി ഒന്നാം തീയതി എത്തിയ ടീസറിനൊപ്പമാണ് ചിത്രം ആമസോൺ പ്രൈംമിലൂടെയാണ് പ്രദർശനത്തിനെത്തുക എന്ന് അറിഞ്ഞത്.

പ്രിയപ്പെട്ട താരത്തിന്റെ ചലച്ചിത്രം തീയറ്ററുകളില്‍ കാണാൻ കഴിയില്ല എന്ന് നിരാശയോടെ പ്രേക്ഷകർ തിരിച്ചറിഞ്ഞു. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിലൂടെ സംവിധായകൻ ജിത്തു ജോസഫ് ആണ് ചിത്രത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരം പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിന്റെ എല്ലാ പോസ്റ്റ് പ്രൊഡക്ഷന്‍ പ്രവർത്തനങ്ങളും പൂർത്തീകരിച്ച് ദൃശ്യം2 പ്രദർശനത്തിന് തയ്യാറാണ് എന്ന് അറിയിച്ചുകൊണ്ടുള്ള വിവരമാണ് സംവിധായകന്‍ പുറത്ത് വിട്ടിരിക്കുന്നത്. ഓണ്‍ലൈന്‍ റിലീസ് ആണെങ്കിലും പ്രിയപ്പെട്ട താരത്തിന്റെ ചിത്രം ഒരു ആഘോഷമാക്കാനാണ് ആരാധകരുടെ ശ്രമം. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം എന്ന ചിത്രത്തിന്റെ ബാക്കി പ്രവർത്തനങ്ങളിലേക്ക് ഉടൻതന്നെ കടക്കും എന്നാണ് അറിയാൻ കഴിയുന്നത്.

Back to top button
error: