KeralaNEWS

12 കോടിയുടെ വിഷു ബമ്പര്‍ രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് വിറ്റ ടിക്കറ്റിന്; സമ്മാനം ആലപ്പുഴയില്‍?

തിരുവനന്തപുരം: വിഷു ബമ്പര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 12 കോടി രൂപ അടിച്ചത് ആലപ്പുഴ വിറ്റ ടിക്കറ്റിനാണ്. കൈതവന സ്വദേശി അനില്‍ കുമാറിന്റെ തൃകാര്‍ത്തിക ലോട്ടറി ഏജന്‍സിയില്‍ നിന്നാണ് ടിക്കറ്റ് വിറ്റത്. ചില്ലറ വില്‍പനക്കാരിയായ പഴയവീട് സ്വദേശി ജയയാണ് അനില്‍ കുമാറിന്റെ കൈയില്‍ നിന്ന് ടിക്കറ്റ് വാങ്ങിയത്. ജയയുടെ കടയില്‍ നിന്നാണ് ടിക്കറ്റ് വിജയി സ്വന്തമാക്കിയത്.

രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഒന്നാം സമ്മാനം നേടിയ ടിക്കറ്റ് വിറ്റതെന്ന് ജയ മാദ്ധ്യമങ്ങളോട് പറഞ്ഞു. ആര്‍ക്കാണ് ടിക്കറ്റ് വിറ്റതെന്ന് അറിയില്ലെന്നും ജയ പ്രതികരിച്ചു. കടയില്‍ നിന്ന് സ്ഥിരമായി ടിക്കറ്റ് വാങ്ങുന്നവര്‍ ഉണ്ട്. അവരില്‍ ആരെങ്കിലും ആയിരിക്കാം എടുത്തതെന്നും അവര്‍ വ്യക്തമാക്കി. VC 490987 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്.

Signature-ad

രണ്ടാം സമ്മാനം ഒരു കോടി വീതം ആറു പരമ്പരകള്‍ക്ക് വീതം നല്‍കും. 10 ലക്ഷം വീതം മൂന്നാം സമ്മാനവും ആറു പരമ്പരകള്‍ക്ക് അഞ്ചു ലക്ഷം വീതം നാലാം സമ്മാനവും നല്‍കുന്ന വിധത്തിലാണ് മറ്റ് സമ്മാനഘടനകള്‍. അഞ്ച് മുതല്‍ ഒന്‍പത് വരെയുള്ള സമ്മാനങ്ങളായി യഥാക്രമം 5000, 2000, 1000, 500, 300 രൂപയും നല്‍കും.

രണ്ടാം സമ്മാനം (ഒരു കോടി വീതം)

VA 205272

VB 429992

VC 523085

VD 154182

VE 565485

VG 654490

മൂന്നാം സമ്മാനം

VA 160472

VB 125395

VC 736469

VD 367949

VE 171235

VG 553837

 

Back to top button
error: