NEWSWorld

ആകാശത്തിലൂടെ മനുഷ്യ വിസര്‍ജ്യം നിറച്ച ബലൂണുകള്‍; മുന്നറിയിപ്പുമായി ദക്ഷിണ കൊറിയ

സിയോള്‍: മാലിന്യങ്ങള്‍ നിറച്ച ബലൂണുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കണ്ടെത്തിയതായി ദക്ഷിണ കൊറിയ. മനുഷ്യവിസര്‍ജ്യം ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ വഹിച്ച 260 ബലൂണുകളാണ് കണ്ടെത്തിയത്. ഉത്തര കൊറിയയില്‍ നിന്നുള്ളതാണ് ഈ ബലൂണുകള്‍ എന്നാണ് അതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്ന ദക്ഷിണ കൊറിയന്‍ ജനങ്ങള്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

വെള്ള നിറത്തിലുള്ള പ്ലാസ്റ്റിക് ബലൂണുകളും അതില്‍ ഘടിപ്പിച്ച പ്ലാസ്റ്റിക് ബാഗുകളും തൊടരുതെന്നും സൈന്യം ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ദക്ഷിണ കൊറിയയിലെ ഒമ്പത് പ്രവിശ്യകളില്‍ എട്ടെണ്ണത്തിലും ഇത്തരത്തിലുള്ള ബലൂണുകള്‍ കണ്ടെത്തിയിട്ടുണ്ട്. ബലൂണുകളില്‍ ഉത്തര കൊറിയന്‍ പ്രചരണ ലഘുലേഖകള്‍ ഉണ്ടോയെന്ന് പരിശോധിക്കുന്നതായി ദക്ഷിണ കൊറിയന്‍ സൈന്യം നേരത്തേ വ്യക്തമാക്കിയിരുന്നു.

Signature-ad

ദക്ഷിണ കൊറിയന്‍ ആക്ടിവിസ്റ്റുകള്‍ പ്രദേശങ്ങളില്‍ ലഘുലേഖയും മറ്റ് മാലിന്യങ്ങളും ഇടയ്ക്കിടെ വിതറുന്നുണ്ടെന്നും ഇതിന് പ്രതികാരം ചെയ്യുമെന്നും ഉത്തര കൊറിയ നേരത്തേ അറിയിച്ചിരുന്നു. ഇങ്ങനെ പറഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ സംഭവം. വീടിന് പുറത്തിറങ്ങരുതെന്ന് സിയോളിന്റെ വടക്ക് ഭാഗത്തും അതിര്‍ത്തി പ്രദേശത്തും താമസിക്കുന്നവര്‍ക്ക് അധികാരികള്‍ മുന്നറിയിപ്പ് നല്‍കി. അജ്ഞാത വസ്തുക്കള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അടുത്തുള്ള സൈനിക കേന്ദ്രത്തില്‍ അറിയിക്കാനും അവര്‍ നിര്‍ദേശിച്ചു.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രങ്ങളില്‍ ചില ബലൂണുകള്‍ക്കുള്ളില്‍ ടോയ്ലറ്റ് പേപ്പറുകളും കറുത്ത മണ്ണും ബാറ്ററികളും ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കാണാം. ചില ബലൂണുകളുടെ നിറവും ദുര്‍ഗന്ധവും കാരണം അവയില്‍ മനുഷ്യ വിസര്‍ജ്യമുള്ളതായി തോന്നുന്നുവെന്ന് ദക്ഷിണ കൊറിയയിലെ യോന്‍ഹാപ്പ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഉത്തര കൊറിയൻ  ഏകാധിപതി കിങ് ജോങ് ഉന്നിന്റെ കാമകേളികൾ!!, ഉന്നിനായി വിദ്യാർത്ഥിനികളുടെ പ്ലഷർ സ്‌ക്വാഡ്,വിചിത്രം ഈ ജന്മം…

ഈ മാസം ആദ്യം ദക്ഷിണ കൊറിയ ആസ്ഥാനമായുള്ള ഒരു ആക്ടിവിസ്റ്റ് ഗ്രൂപ്പ്, പ്യോംഗ്യാംഗ് വിരുദ്ധ ലഘുലേഖകളും കൊറിയന്‍ പോപ്പ് സംഗീതവും മ്യൂസിക് വീഡിയോകളും അടങ്ങിയ യുഎസ്ബി സ്റ്റിക്കുകളും വഹിച്ചുകൊണ്ടുള്ള 20 ബലൂണുകള്‍ അതിര്‍ത്തിക്കപ്പുറത്തേക്ക് അയച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് ഉത്തര കൊറിയയുടെ നീക്കമെന്നു റിപ്പോര്‍ട്ടുണ്ട്.

Back to top button
error: