കാക്കയെ ശർദ്ദിച്ചു എന്ന പഴയ കാരണവരുടെ പരദൂഷണക്കഥ പോലെയായി ‘ബാർക്കോഴ’ കഥ. ‘ഓരോ ബാർ ഉടമയും രണ്ടര ലക്ഷം വീതം ഉടൻ കോഴനൽകണം’ എന്ന ഇടുക്കിയിലെ ബാർ മുതലാളി അനിമോൻ്റെ ശബ്ദ സന്ദേശമാണ് വിവാദങ്ങളുടെ തുടക്കം. അത് നുണയാണെന്നും അങ്ങനെയൊരു ചർച്ച നടന്നിട്ടില്ലെന്നും ബാർ ഉടമകളുടെ സംഘടനയുടെ പ്രസിഡൻ്റ് വി.സുനിൽകുമാർ വെളിപ്പെടുത്തിയതോടെ അനിമോൻ മലക്കം മറിഞ്ഞു. സുനിൽ കുമാർ പറഞ്ഞതാണ് ശരിയെന്ന് സമ്മതിച്ച് അനിമോൻ കുമ്പസാരിച്ചു. അപ്പോഴും ഈ ചീറ്റിപ്പോയ പടക്കത്തിനു തിരികൊളുത്തിയ സിസിലിയ ബിനോയ് എന്ന ബാർ മുതലാളി കാണാമറയത്തു തന്നെ. മുഖ്യമന്ത്രിക്ക് ഊമക്കത്ത് അയച്ചത് ഉൾപ്പടെ വ്യക്തമായ ഗുഡാലോചനകളാണ് ഇക്കാര്യത്തിൽ നടന്നത്.
ഒളിച്ചു നിന്നവരുടെ ലക്ഷ്യം സ്ഥലമായി. മാധ്യമങ്ങളും പ്രതിപക്ഷവും സംഭവം ഏറ്റുപിടിച്ചു. മന്ത്രി രാജിവെയ്ക്കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടു. എന്തായാലും എക്സ്സൈസ് മന്ത്രി എം ബി രാജേഷ്, ഗുഡാലോചന പുറത്തു കൊണ്ടു വരണമെന്ന് ഡി ജി പി ക്ക് പരാതി നൽകി. ഇത് സംബന്ധിച്ച അന്വേഷണവും ആരംഭിച്ചു.
ഇപ്പോളിതാ വിവാദങ്ങളുടെ നിജസ്ഥിതി വെളിപ്പെടുത്തിക്കൊണ്ട് ചീഫ് സെക്രട്ടറി ഡോ. വി.വേണു തന്നെ രംഗത്തു വന്നു. ഡ്രൈ ഡേ ഒഴിവാക്കുന്നതിനായി മദ്യനയത്തില്‍ മാറ്റം വരുത്താന്‍ പോകുന്നു എന്ന രീതിയില്‍ പ്രചരിച്ച വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്നു ചീഫ് സെക്രട്ടറി പറഞ്ഞു. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനു സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ചീഫ് സെക്രട്ടറിയുടെ നിര്‍ദേശ പ്രകാരം നടന്ന ചര്‍ച്ചകളെ തെറ്റായി വ്യാഖ്യാനിച്ചാണ് ഇത്തരം പ്രചാരണം നടക്കുന്നതെന്നു വാര്‍ത്താക്കുറിപ്പില്‍ അദ്ദേഹം അറിയിച്ചു.
സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതിയും മൊത്തത്തിലുള്ള ഭരണപരമായ കാര്യക്ഷമതയും മെച്ചപ്പെടുത്തുന്നതിനു സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് മാര്‍ച്ച് ഒന്നിനു ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന സെക്രട്ടറിമാരുടെ യോഗം ചര്‍ച്ച ചെയ്തിരുന്നു. സംസ്ഥാനത്തിന്റെ കടമെടുപ്പു പരിധി കുറഞ്ഞതിന്റെ അനന്തരഫലങ്ങള്‍ ഉള്‍പ്പെടെയുള്ള പല കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു.
സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനായി ഭാവിയില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി വിവിധ മേഖലകളും വിഷയങ്ങളും ഈ യോഗത്തില്‍ കണ്ടെത്തി. ഈ വിഷയങ്ങളുടെ കൂട്ടത്തില്‍ സംസ്ഥാനത്ത് എല്ലാ മാസവും ഒന്നാം തീയതി ഡ്രൈ ഡേ ആചരിക്കുമ്പോള്‍ വര്‍ഷത്തില്‍ 12 ദിവസം സംസ്ഥാനത്തു