KeralaNEWS

യൗവനത്തിൻ്റെ പകർന്നാട്ടക്കാരനായി മമ്മൂട്ടി വരുന്ന ‘ടർബോ’ ആക്‌ഷൻ ത്രില്ലർ ഫാമിലി ചിത്രം

സിനിമ

ബിജു മുഹമ്മദ്

Signature-ad

     ടർബോയിൽ ഞങ്ങൾ  കരുനാഗപ്പള്ളിക്കാർക്കും
അഭിമാനിക്കാം.
‘ഒതളങ്ങ തുരുത്ത്’ എന്ന വെബ് സീരിസിലെ ‘നത്ത്’ എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ അബിൻ, ടർബോയിൽ
മമ്മൂട്ടിക്കൊപ്പം സോജൻ എന്ന കഥാപാത്രം ചെയ്യുന്നു
അഭിനന്ദനങ്ങൾ!

ആദ്യമേ പറയട്ടെ ടിക്കറ്റ് കാശ്
മുതലാകുന്ന ചിത്രം.
‘ടർബോ ജോസ് !’
ഇന്ദുലേഖ പറഞ്ഞത് വാസ്തവം.
“അവസാനിക്കാത്തതൊന്നും അയാൾ തുടങ്ങി വെക്കാറില്ല’
വെട്രി പറയുന്നു:

“ജോസേ നിനക്ക് unbelievable Confidence’ ആണ്…”

ജോസിൻ്റെ അമ്മയായി ബിന്ദു പണിക്കറുടെ റോസ്സക്കുട്ടി ഉജ്ജ്വലമാണ്. രാജ് ബി ഷെട്ടി കാഴ്ചയിൽ ഒരു തേഞ്ഞ സ്വരൂപം ആണെങ്കിലും പുതിയ വില്ലൻ സങ്കല്പത്തിൻ്റെ Experiment വിജയം തന്നെയാണ്.

ജോസ് വലിയ വിദ്യാഭ്യാസമില്ലാത്ത ഒരു അയ്യോ പാവി’
ആകെക്കൂടി അയാൾക്ക് പേടി അമ്മ റോസക്കുട്ടിയാണ്.
അയാൾ അറിയാതെ പലഏടാകൂടാങ്ങളിലും പോയി വീഴുന്നു.
വീണു കഴിഞ്ഞാൽ പിന്നെ പിടിച്ചാൽ കിട്ടത്തുമില്ല.

വൈശാഖിൻ്റെ കാസ്റ്റിങ്ങും
മിഥുൽ മാനുവലിൻ്റെ തിരക്കഥയുമാണ് ‘ടർബോ’ യുടെ മറ്റൊരു ഹൈലൈറ്റ് ‘
ടർബോ ജോസിനെ അധീശ ശക്തിയായോ കൾട്ട് ഫിഗറായോ അവതരിപ്പിക്കാതെ
കറുത്ത ഷർട്ടും, കറുത്ത കരയുള്ള വെള്ളമുണ്ടും ‘ധരിപ്പിച്ച് ഒരു 38 വയസ്സിൻ്റെ പകർന്നാട്ടക്കാരനായി’ മമ്മൂട്ടി ജോസിലെത്തുമ്പോൾ അതൊരു വിസ്മയം തന്നെയാകുന്നു.
ഒരു പാട് കാലത്തിന് ശേഷം ചെന്നൈ കേന്ദ്ര ലൊക്കേഷനാകുന്നതും ഏറെ പുതുമ തന്നെ
പള്ളി പെരുന്നാളും, തല്ലു കൂടലും ഒക്കെ പല മമ്മൂട്ടി ചിത്രങ്ങളിലും / മമ്മുട്ടി ഇതര ചിത്രങ്ങളിലും കടന്നുവന്നിട്ടുള്ളതാണ്.
അതൊരു ക്ലീഷേയാണ്.
എന്നാൽ ചെന്നൈ സംഭവങ്ങൾ’ നല്ല ത്രില്ലിൽ തന്നെ കഥയിൽ നിന്നും സ്കിപ് ആകാതെ. കൊണ്ടുപോകാൻ വൈശാഖിന്  കഴിഞ്ഞിട്ടുണ്ട്.

പോത്തൻ വാവ, മറവുത്തൂർ കനവ്, കോട്ടയം കുഞ്ഞച്ചൻ, രാജമാണിക്യം, രാജാധിരാജ  ചിത്രങ്ങളുടെ സാദൃശ്യം ‘ടർബോ ജോസിൽ ആദ്യം തോന്നുമെങ്കിലും ‘
പടം മുന്നോട്ട് പോകുമ്പോൾ അതല്ല ടർബോ ജോസ് എന്ന് മനസ്സിലാക്കാം. കഥ പറയുന്ന ട്രീറ്റ്മെൻ്റ് ആണ് പ്രധാനം
അതിന് അടീം ഇടിം കൂട്ടുപിടിച്ചാലും കുഴപ്പമില്ല, പ്രേക്ഷകർക്ക് ആസ്വാദിക്കണം അത്ര തന്നെ.
ഏതായാലും ഒരു മാസ് ആക്ഷൻ ത്രില്ലർ ഫാമിലി മൂവി എന്ന് ‘ടർബോ’യെ വിശേഷിപ്പിക്കാം.

Back to top button
error: