എറണാകുളം: പെരിയാറില്‍ പറവൂര്‍ പുത്തന്‍വേലിക്കര പുഴയില്‍ അനധികൃത മണല്‍വാരല്‍ സംഘത്തിലെ പതിനെട്ട് പേരെ പുത്തന്‍വേലിക്കര പൊലീസ് അറസ്റ്റ് ചെയ്തു. ആറ് വള്ളങ്ങള്‍, മണല്‍വാരുന്ന ഉപകരങ്ങള്‍ എന്നിവ പിടിച്ചെടുത്തു.
പെരുമ്പടന്ന മട്ടുമ്മേല്‍ വിനോജ് (47), ഇടവിലങ്ങ് പൊയിലിങ്ങല്‍ അബ്ദുള്‍ സലാം (62), ചാലക്കല്‍ വിതയത്തില്‍ ജെയിംസ് (62), കുന്നുകര കല്ലുമടപ്പറമ്പില്‍ സന്തോഷ് (48), എടവന വീട്ടില്‍ സാബു (52), അഴീക്കോട് ചീക്കോത്ത് ബാബു (53), കോട്ടുവള്ളിക്കാട് ചേറാടി ഷാജി (60), ചെട്ടിക്കാട് കിഴക്കിനിപ്പുര സെയ്നാന്‍ (54 ), മടപ്ലാത്തി തുരുത്ത് വേലിക്കകത്ത് തമ്പി (57), കണ്ടന്‍കുളം കൊല്ലംപറമ്പില്‍ ജയാനന്ദന് (53), കള്ളിക്കാട്ട് ഉണ്ണികൃഷ്ണന് (51), തയ്യില്‍ ഉണ്ണി (45), കുറുമ്പാത്തുരുത്ത് ഓളാട്ടുപറമ്പില്‍ പ്രജോഷ് (35), പെരങ്ങേടത്ത് സുധീഷ് (36), മൂത്തകുന്നം കണക്കാശേരി ശിവപ്രസാദ് (52), ഗോതുരുത്ത് പാണ്ടിപ്പിള്ളി തോമസ് (63), ചേന്ദമംഗലം ഇരുനൂലില്‍ വിന്‍സന്റ് (51), ചേന്ദമംഗലം തൂയിത്തറ സുധി (44) എന്നിവരാണ് അറസ്റ്റിലായത്.
വെള്ളോട്ടുപുറം, കുരിശിങ്കല്‍കടവുകളില്‍ നിന്നാണ് സംഘം മണല്‍വാരിയിരുന്നത്. 14ന് രാത്രി പത്തിന് ആരംഭിച്ച പരിശോധന പുലര്‍ച്ചെ വരെ നീണ്ടു. പൊലീസ് പരിശോധന കണ്ട് വഞ്ചിയുമായി രക്ഷപ്പെടാന്‍ ശ്രമിച്ച സംഘത്തെ മറ്റൊരു വള്ളത്തില്‍ പിന്തുടര്ന്നാണ് പിടികൂടിയത്. ഇന്‍സ്പെക്ടര്‍ അനില്‍ ജോര്‍ജിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.