IndiaNEWS

അച്ഛന്‍ മരിച്ചതിന് പിന്നാലെ അമ്മ കാമുകനൊപ്പം പോയി: തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസ്സുകാരന്‍

ന്യൂഡല്‍ഹി: റോഡരികില്‍ തട്ടുകട നടത്തുന്ന ആണ്‍കുട്ടിയുടെ വീഡിയോ പങ്കുവെച്ച്‌ മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍പേഴ്‌സണ്‍ ആനന്ദ് മഹീന്ദ്ര.

ജസ്പ്രീത് എന്ന 10 വയസുകാരന്റെ വീഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്. കുട്ടിയുടെ വിദ്യാഭ്യാസത്തിനുള്ള സഹായം ചെയ്തു നല്‍കുമെന്നും ആര്‍ക്കെങ്കിലും അവന്റെ നമ്ബര്‍ അറിയാമെങ്കില്‍ പങ്കിടൂ എന്ന കുറിപ്പോടെയാണ് ആനന്ദ് മഹീന്ദ്ര വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

പങ്കുവച്ച വീഡിയോയില്‍ എഗ്ഗ റോള്‍ ഉണ്ടാക്കുന്ന ജസ്പ്രീതിനെയാണ് കാണുന്നത്. ജസ്പ്രീതിന്റെ പിതാവ് അടുത്തിടെ മസ്തിഷ്‌ക ജ്വരം ബാധിച്ച്‌ മരിച്ചു. 14 വയസുള്ള ഒരു സഹോദരിയുണ്ട് ജസ്പ്രീതിന്. ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ മടിച്ച്‌ അമ്മ തങ്ങളെ ഉപേക്ഷിച്ചുവെന്നാണ് ജസ്പ്രീത് പറയുന്നത്. രാവിലെ സ്‌കൂളില്‍ പോവുകയും വൈകുന്നേരങ്ങളില്‍ തട്ടുകടയില്‍ ജോലി ചെയ്തുമാണ് ജസ്പ്രീത് സഹോദരിയുടെയും തന്റെ ഭക്ഷണത്തിനും മറ്റ് ചിലവുകള്‍ക്കുകള്‍ക്കുമുള്ള വരുമാനം കണ്ടെത്തുന്നത്.ചിക്കന്‍ റോള്‍, കബാബ് റോള്‍, പനീര്‍ റോള്‍, ചൗമീന്‍ റോള്‍, സീഖ് കബാബ് റോള്‍ എന്നിവയും ജസ്പ്രീത് ഉണ്ടാക്കുന്നുണ്ട്.

Signature-ad

 

ഡല്‍ഹിയിലെ തിലക് നഗറിലാണ് ജസ്പ്രീത് ഉള്ളത്. ആര്‍ക്കെങ്കിലും അവന്റെ കോണ്‍ടാക്റ്റ് നമ്ബര്‍ അറിയാമെങ്കില്‍ ദയവായി അത് പങ്കിടുക. മറ്റുള്ള കാര്യങ്ങള്‍ എങ്ങനെ വേണമെന്ന് മഹീന്ദ്ര ഫൗണ്ടേഷന്‍ ടീം അന്വേഷിക്കും. അവന്റെ വിദ്യാഭ്യാസത്തെ പിന്തുണയ്ക്കാന്‍ കഴിയുമെന്നാണ് വിശ്വസിക്കുന്നതെന്നും ആനന്ദ് മഹീന്ദ്ര കുറിച്ചു.

Back to top button
error: