ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് യദുവിന് പിന്തുണയുമായി സെന്‍കുമാര്‍ എത്തിയത്. കോടതികളില്‍ പോകുവാൻ പണം അധികം വേണ്ടിവരും അതിനാല്‍ 100 രൂപയുടെ ചലഞ്ച് ഏര്‍പ്പെടുത്തണം എന്നാണ് സെന്‍കുമാര്‍ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെടുന്നത്.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
കെഎസ്ആർടിസിയിലെ ഡ്രൈവർ യദുവിന്റെ കാര്യത്തില്‍ കോടതികള്‍ ഇടപെട്ടു തുടങ്ങി. അസാധാരണമായ സമ്മർദ്മാണ് യദു അനുഭവിക്കുന്നത്. ഒരു പൊളിറ്റിക്കല്‍ സിസ്റ്റം മുഴുവനും പോലീസും മറ്റും ജോലികൊടുക്കാതെ കെഎസ്ആർടിസിയും സമ്മർദ്ദങ്ങള്‍ കൊടുക്കുന്നു. ശാരീരിക ഭീഷണികള്‍ പുറമെ. സമൂഹം കാര്യക്ഷമമായി യദുവിനെ പിൻ താങ്ങേണ്ടതുണ്ട്.. അതിനു തയാറായ ഒരു അപൂർവ മലയാളിയാണ് യദു. നേരത്തെ എഴുതിയിരുന്നതുപോലെ ” സപ്പോർട്ട് യദു”.ഒരു ചലഞ്ച്,100 രൂപയുടെ, യദുവിന് വേണ്ടി,അടുത്ത ആളുകള്‍ തുടങ്ങുക. കോടതികളില്‍ പോകുവാൻ പണം അധികം വേണ്ടി വരും.