ന്യൂഡൽഹി:ഡല്‍ഹിയിലുണ്ടായ വാഹനാപകടത്തില്‍ മലയാളിയായ എസ്ഐ മരിച്ചു. നടക്കാവ് സ്വദേശിയും ഡല്‍ഹി പൊലീസ് മൊബൈല്‍ ക്രൈം ടീം സബ് ഇൻസ്പെക്ടറുമായ എൻ.കെ.പവിത്രൻ (58) ആണ് മരിച്ചത്.
ഡല്‍ഹി പ്രഗതി മൈതാനിലായിരുന്നു സംഭവം.ബൈക്ക് ഡിവൈഡറില്‍ ഇടിച്ചായിരുന്നു അപകടം.
തൃക്കരിപ്പൂർ നടക്കാവിലെ പരേതരായ കെ.കുഞ്ഞമ്ബുവിന്റെയും എൻ.കെ.ദേവകിയുടെയും മകനാണ്.