KeralaNEWS

കേരളത്തിൽ എൽഡിഎഫ് തരംഗമെന്ന് സൂചന; മുഴുവന്‍ ബില്ലുകള്‍ക്കും അംഗീകാരം നൽകി ഗവർണർ

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ എൽഡിഎഫിന് മേൽക്കൈ എന്ന് സൂചന.റിപ്പോർട്ട് പുറത്തു വന്നതോടെ ഏറെക്കാലമായി അംഗീകാരം നല്‍കാതെ പിടിച്ചുവച്ചിരുന്ന ബില്ലുകള്‍ക്കെല്ലാം ലോക്‌സഭാ വോട്ടെടുപ്പിന്റെ പിറ്റേന്ന്‌ ഒറ്റയടിക്ക്‌ അംഗീകാരം നല്‍കി ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാന്‍.

ഗവര്‍ണര്‍ക്കെതിരേ സി.പി.എം പരസ്യമായി പ്രതിഷേധം നടത്തിയ ഭൂപതിവ്‌ ഭേദഗതി ബില്‍ ഉള്‍പ്പെടെ അഞ്ചെണ്ണത്തിനാണ്‌ അനുമതി.
നെല്‍വയല്‍ തണ്ണീര്‍ത്തട ഭേദഗതി ബില്‍, അബ്‌കാരി നിയമ ഭേദഗതി ബില്‍, സഹകരണ നിയമ ഭേദഗതി ബില്‍, കേരള ഡയറി വെല്‍ഫയര്‍ ബില്‍ എന്നിവയാണ്‌ അംഗീകാരം കിട്ടിയ മറ്റുള്ളവ. ദീര്‍ഘകാലമായി ഒപ്പിടാതെ തടഞ്ഞുവച്ച ഇവയ്‌ക്കെല്ലാം വോട്ടെടുപ്പിന്റെ പിറ്റേന്ന്‌ അംഗീകാരം നല്‍കിയെന്നതാണ്‌ ശ്രദ്ധേയം.

Back to top button
error: