IndiaNEWS

കല്യാണ വീട്ടില്‍ പടക്കം പൊട്ടിച്ചു; അയൽവാസിയായ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ആറ് പേർക്ക് ദാരുണാന്ത്യം

ഭുവനേശ്വർ: കല്യാണ വീട്ടില്‍ ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടാൻ പടക്കം പൊട്ടിച്ചതിനെ തുടർന്നുണ്ടായ തീപിടുത്തത്തിൽ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ആറ് പേർക്ക് ദാരുണാന്ത്യം.

പടക്കത്തില്‍ നിന്നുള്ള തീ പടർന്ന് പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടിയത്. മൂന്ന് പശുക്കളും തീ പിടുത്തത്തില്‍ ചത്തു.

ഒഡിഷയിലെ ദർബംഗയില്‍ വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം. നരേഷ് പാസ്വാൻ എന്നയാളുടെ മകളുടെ വിവാഹമായിരുന്നു അടുത്ത ദിവസം നടക്കേണ്ടിയിരുന്നത്. വിവാഹത്തലേന്ന് നടന്ന ആഘോഷങ്ങള്‍ക്കിടെ പടക്കം പൊട്ടിച്ചത് വലിയ ദുരന്തരത്തിലേക്കുള്ള വഴി മാറുകയായിരുന്നു.

Signature-ad

അയല്‍വാസിയായ രാമചന്ദ്ര പാസ്വാന്റെ കുടുംബമാണ് തീപിടുത്തത്തില്‍ മരിച്ചത്. വധുവിന്റെ വീട്ടില്‍ നിന്ന് ഏതാനും മീറ്റർ മാത്രം അകലെയായിരുന്ന രാമചന്ദ്ര പാസ്വാന്റെ വീട്ടിലാണ് പന്തല്‍ ഒരുക്കിയിരുന്നത്. ഇവിടെ പാചകത്തിനായി എല്‍.പി.ജി സിലണ്ടറും, വാട്ടർ പമ്ബുകളിലും ജനറേറ്ററുകളിലും ഉപയോഗിക്കാനായി ഡീസലും കരുതിയിരുന്നു. പടക്കത്തില്‍ നിന്ന് തീ പടർന്നപ്പോള്‍ പാചക വാതക സിലിണ്ടറിലേക്കും ഡീസലിലേക്കും തീ പടർന്നത് വൻ അപകടത്തിലേക്ക് നയിക്കുകയായിരുന്നു.

സുനില്‍ കുമാർ പാസ്വാൻ (28), ലാലി ദേവി (25), കാഞ്ചൻ ദേവി (25), സാക്ഷി കുമാരി (6), സിദ്ദാർദ്ധ് (2), സുധാൻഷു (4) എന്നിവരാണ് മരിച്ചത്.

സംഭവത്തിൽ നരേഷ് പാസ്വാനെ പോലീസ് കസ്റ്റഡിയിലെടുത്തതോടെ മകളുടെ വിവാഹവും മുടങ്ങി.

Back to top button
error: