SportsTRENDING

ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാൻ വുകമനോവിച്ച്‌ മടങ്ങുന്നു

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകമനോവിച്ച്‌ മടങ്ങുന്നു.കേരള ബ്ലാസ്റ്റേഴ്സ് ക്ലബ് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഈ‌ വിവരം അറിയിച്ചിരിക്കുന്നത്.
സെർബിയൻ പരിശീലകനായ ഇവാൻ വുകമനോവിച്ച് 2021ലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഹെഡ് കോച്ച് സ്ഥാനം ഏറ്റെടുക്കുന്നത്. ആദ്യ സീസണിൽ തന്നെ മഞ്ഞപ്പടയെ ഐഎസ്എൽ ഫൈനൽ വരെ എത്തിക്കാൻ വുകമനോവിച്ചിന് സാധിച്ചിരുന്നു. 2021-22 സീസണിന്റെ ഫൈനലിൽ ഹൈദരാബാദ് എഫ്സിയോട് പെനാൽറ്റി ഷൂട്ട് ഔട്ടിൽ തോറ്റാണ് ബ്ലാസ്റ്റേഴ്‌സിന് കിരീടം നഷ്ടമായത്.
തുടർന്ന് തുടർച്ചയായ മൂന്നു സീസണുകളിലും ബ്ലാസ്റ്റേഴ്സിനെ അദ്ദേഹം പ്ലേ ഓഫിൽ എത്തിച്ചിരുന്നു.

Back to top button
error: