KeralaNEWS

സംഘര്‍ഷ സാധ്യത; വടകരയിലെ കൊട്ടിക്കലാശം ഒഴിവാക്കി

വടകര: ടൗണില്‍ ഇന്ന് നടക്കുന്ന  കൊട്ടിക്കലാശം ഒഴിവാക്കും. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് തീരുമാനം.

വടകര ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് കൊട്ടിക്കലാശം ഒഴിവാക്കാന്‍ തീരുമാനമായത്. പ്രകടനങ്ങള്‍, ഓപ്പണ്‍ വാഹനത്തിലെ പ്രചാരണം, ഡിജെ തുടങ്ങിയവ പൂര്‍ണ്ണമായും ഒഴിവാക്കും.

വടകരയായിരുന്നു ഏറ്റവും ശ്രദ്ധയേറിയ പ്രചരണം നടന്ന മണ്ഡലം. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ വിവാദങ്ങളും വടകരക്കൊപ്പം കൂടി. ഒടുവിലത് അശ്ലീല വീഡിയോ ആരോപണം വരെ എത്തി നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വടകരയില്‍ കേന്ദ്രീകൃത കൊട്ടിക്കലാശം ഒഴിവാക്കിയിരിക്കുന്നത്.

Back to top button
error: